Connect with us
Malayali Express

Malayali Express

വാക്സിനേഷന്‍ നടത്തിയ യാത്രക്കാര്‍ക്ക് അബുദാബിയില്‍ പുതിയ നടപടിക്രമങ്ങള്‍

GULF

വാക്സിനേഷന്‍ നടത്തിയ യാത്രക്കാര്‍ക്ക് അബുദാബിയില്‍ പുതിയ നടപടിക്രമങ്ങള്‍

Published

on

അബുദാബി: വാക്സിനേഷന്‍ നടത്തിയ സ്വന്തം രാജ്യക്കാര്‍ക്കായുള്ള യാത്രാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തി അബുദാബി. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രകാരം വാക്സിനേഷന്‍ നടത്തി മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ പി സി ആര്‍ പരിശോധനയും നടത്തിയിരിക്കണം. അഞ്ചു ദിവസത്തേക്ക് നിര്‍ബന്ധിത ക്വറന്റീനില്‍ ഇരിക്കണം. നാലാം ദിവസം ഒരു പി സി ആര്‍ പരിശോധന കൂടെ നടത്തേണ്ടതുണ്ട്.

2021 മെയ് 3 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ‘ഗ്രീന്‍ ലിസ്റ്റില്‍’ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ബാധകമല്ല. ഇവിടെ നിന്നും വരുന്നവര്‍ പി സി ആര്‍ ടെസ്റ്റ് നടത്തിയാല്‍ മാത്രം മതിയാകും. 28 ദിവസം രണ്ടാമത്തെ പ്രതിരോധ കുത്തിവയ്പ് നടത്തിയ എല്ലാ യുഎഇ പൗരന്മാര്‍ക്കും അബുദാബി നിവാസികള്‍ക്കുമാണ് പുതിയ നിര്‍ദ്ദേശം ബാധകമാവുക.

വാക്സിനേഷന്‍ എടുക്കാത്ത പൗരന്മാരെയും ‘ഗ്രീന്‍ ലിസ്റ്റില്‍’ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്ന അബുദാബി നിവാസികളെയും സംബന്ധിച്ചിടത്തോളം, അവര്‍ പിസിആര്‍ പരിശോധനയും ആറ്, 12 ദിവസങ്ങളില്‍ മറ്റ് രണ്ട് പിസിആര്‍ ടെസ്റ്റുകളും നടത്തണം. ക്വറന്റീനില്‍ ഇരിക്കേണ്ട ആവശ്യമില്ല.

വാക്സിനേഷന്‍ എടുക്കാതെ മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവരാണെങ്കില്‍ പിസിആര്‍ പരിശോധനയും 10 ദിവസത്തേക്ക് ക്വറന്റീനില്‍ പോവുകയും വേണം. എട്ടാം ദിവസം മറ്റൊരു പിസിആര്‍ പരിശോധനയും നടത്തണം.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News