Connect with us
Malayali Express

Malayali Express

ഇന്ത്യന്‍ യാത്രികര്‍ക്ക് അമേരിക്കയില്‍ വിലക്ക്

LATEST NEWS

ഇന്ത്യന്‍ യാത്രികര്‍ക്ക് അമേരിക്കയില്‍ വിലക്ക്

Published

on

വാഷിങ്ടണ്‍: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. മെയ് 4 നാല് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്നും കോവിഡ് വ്യാപന സാഹചര്യത്തിലാണ് നടപടിയെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

‘സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ ഉപദേശപ്രകാരം ഭരണകൂടം ഇന്ത്യയില്‍ നിന്നുള്ള യാത്ര നിയന്ത്രിക്കും’ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പ്രസ്താവനയില്‍ വ്യക്തമാക്കി .

അതെ സമയം കഴിഞ്ഞ ദിവസം ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ യു.എസ്.സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഇന്ത്യയിലുള്ളവര്‍ ഉടന്‍ മടങ്ങിവരണമെന്നുമുള്ള നിര്‍ദേശമാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
കോവിഡ് രോഗബാധിതരെ ചികിത്സിക്കാന്‍ ഏറ്റവും പരിമിതമായ സൗകര്യങ്ങളാണ് നിലവില്‍ ഇന്ത്യയിലു ള്ളതെന്നും താല്പര്യമുള്ള എല്ലാവര്‍ക്കും യാത്രാസൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും ഇന്ത്യയില്‍നിന്നു നേരിട്ട് ദിവസവും പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് വഴി വിമാനസര്‍വീസ് ഉണ്ടായിരിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു .

അതെ സമയം യു.കെ, പാകിസ്താന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, യുഎഇ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്ക് വിലക്കേര്‍ക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ന്യൂസിലന്‍ഡ് , കാനഡ, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ ഇന്ത്യയുമായുള്ള വിമാന സര്‍വീസുകള്‍ താത്കാലിമായി നിര്‍ത്തിവച്ചിട്ടുണ്ട് .

Continue Reading

Latest News