Connect with us
Malayali Express

Malayali Express

മാതാപിതാക്കളെയും പൊലീസുകാരെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

USA

മാതാപിതാക്കളെയും പൊലീസുകാരെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

Published

on


പി പി ചെറിയാൻ

നോർത്ത് കാരലൈന ∙ നോർത്ത് കാരോലൈന ബൂൺ ഹാർഡ്മൻ സർക്കിളിലെ വീട്ടിൽ അമ്മയെയും വളർത്തച്ചനെയും രണ്ടു പൊലീസുകാരെയും വെടിവച്ചു കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു. ആൾട്ടൺ ബർണീസ് (32) ആണ് ക്രൂരകൃത്യം നടത്തിയത്.

അനറ്റ് ലിഗോണും (61) ജോർജ് വയറ്റ് ലിഗോണും (58) ജോലിക്കു വരാതിരുന്നതിനെ തുടർന്നാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. വീടിനു മുന്നില്‍ ഇവരുടെ കാറും മറ്റു സാധനങ്ങളും കണ്ടെത്തി. രാവിലെ മുതൽ രാത്രി വരെ പൊലീസ് പുറത്തു നിന്നിട്ടും വീട്ടിൽ നിന്നു ശബ്ദം ഒന്നും കേൾക്കാത്തതിനെ തുടർന്നു സെർജന്റ് ക്രിസ് വാർഡും, ലോഗൻ ഫോക്സും വീടിനകത്തേക്കു കയറി. അനറ്റിനെയും ജോർജിനെയും കൊലപ്പെടുത്തിയ ശേഷം വീട്ടിൽ ഒളിച്ചിരുന്ന ആൾട്ടൺ ബർണീസ് ഇവർക്കു നേരെ വെടിയുതിർത്തു.

ലോഗൻഫോക്സ് സംഭവ സ്ഥലത്തും ക്രിസ്‍വാർഡ് ആശുപത്രിയിലും വച്ചു മരണമടഞ്ഞു. ഇവരെ വീട്ടിൽ നിന്നും പുറത്തെത്തിക്കുവാൻ ശ്രമിച്ച മറ്റൊരു പൊലീസ് ഓഫീസർക്കും വെടിയേറ്റുവെങ്കിലും ഹെൽമറ്റ് ധരിച്ചത് രക്ഷയായി. തുടർന്നു പ്രതി ആൾട്ടനും വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. വീടിനകത്തു നിന്നും മാരക പ്രഹരശേഷിയുള്ള തോക്കുകൾ പൊലീസ് കണ്ടെടുത്തു. ആൾട്ടണെതിരെ നേരത്തെ പൊലീസിൽ പരാതി ലഭിച്ചിരുന്നു.

Continue Reading

Latest News