Connect with us
Malayali Express

Malayali Express

കോവിഡ് പ്രതിസന്ധി: ഐപിഎല്‍ ഉപേക്ഷിച്ച് അമ്പയര്‍മാരും

INDIA

കോവിഡ് പ്രതിസന്ധി: ഐപിഎല്‍ ഉപേക്ഷിച്ച് അമ്പയര്‍മാരും

Published

on

കോവിഡ് പ്രതിസന്ധിയില്‍ കളിക്കാര്‍ക്ക് പുറമെ അമ്പയര്‍മാരും ടൂര്‍ണമെന്റിനോട് വിടപറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍നിര അമ്പയര്‍മാരായ നിതിന്‍ മേനോനും പോള്‍ റീഫലും ഐ.പി.എല്ലില്‍ നിന്ന് മടങ്ങുകയാണ്.

ഭാര്യ കോവിഡ് പോസിറ്റീവായി ചികിത്സ തേടുന്നതാണ് നിതിന്‍ മേനോന്റെ പിന്‍മാറ്റത്തിന് കാരണം. ഐ.സി.സി. എലൈറ്റ് പാനലിനെ ഏക ഇന്ത്യക്കാരനാണ് നിതിന്‍ മേനോന്‍. നിതിന്‍ മേനോന്‍ ഇപ്പോള്‍ മത്സരം നിയന്ത്രിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്ന് ബി.സി.സി. ഐ വക്താക്കള്‍ അറിയിച്ചു.

ഓസ്‌ട്രേലിയ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതാണ് റീഫലിന്റെ പിന്‍മാറ്റത്തിന് കാരണം. എന്നാല്‍, യാത്രാവിലക്ക് നിലവില്‍ വന്നതിനാല്‍ റീഫലിന് ഇനി നാട്ടിലേയ്ക്ക് മടങ്ങാനാവുമോ എന്ന കാര്യം ഉറപ്പില്ല.

ഭാര്യ കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് നേരത്തെ ഐ.പി. എല്ലില്‍ നിന്ന് പിന്‍മാറിയിരുന്നു. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആന്‍ഡ്ര്യൂ ടൈ, ആഡം സാംപ എന്നിവരും യാത്രവിലക്കിനെ തുടര്‍ന്ന് ബയോ ബബിളിന് പുറത്ത് കടന്ന് നാട്ടിലേയ്ക്ക് മടങ്ങിക്കഴിഞ്ഞു.

ഇന്ത്യയിലുള്ള ഇംഗ്ലീഷ് താരങ്ങളാരും ഇതുവരെ നാട്ടിലേയ്ക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ഇ.സി.ബി അറിയിച്ചു. ഇന്ത്യയില്‍ തന്നെ തുടരുമെന്ന് ഇംഗ്ലണ്ടിന്റെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും നായകന്‍ ഓയിന്‍ മോര്‍ഗനും വ്യക്തമാക്കിയിരുന്നു.

Continue Reading

Latest News