Wednesday, April 24, 2024
HomeIndiaപഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയോട് സിദ്ധു പറയുന്നതിതാണ്

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയോട് സിദ്ധു പറയുന്നതിതാണ്

ന്യൂഡെല്‍ഹി: ( 06.02.2022) പഞ്ചാബിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ സംബന്ധിച്ച്‌ പാര്‍ടി നേതാവ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം എല്ലാവരും അനുസരിക്കുമെന്ന് പാര്‍ടി സംസ്ഥാന അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ധു ഞായറാഴ്ച രാവിലെ പറഞ്ഞു.
‘നല്ല തീരുമാനം എടുക്കാതെ മഹത്തായ ഒന്നും നേടിയിട്ടില്ല, പഞ്ചാബിന് വ്യക്തത നല്‍കാന്‍ വരുന്ന ഞങ്ങളുടെ നേതാവ് രാഹുല്‍ ജിക്ക് ഊഷ്മളമായ സ്വാഗതം, എല്ലാവരും അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും!’, സിദ്ധു ട്വീറ്റ് ചെയ്തു.

ലുധിയാനയില്‍ നടക്കുന്ന വെര്‍ച്വല്‍ റാലിയില്‍ പാര്‍ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുമെന്ന് പഞ്ചാബ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള ഹരീഷ് ചൗധരി നേരത്തെ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയാണ് പാര്‍ടിയുടെ സ്ഥാനാര്‍ഥിയെന്ന് ശക്തമായ അഭ്യൂഹമുണ്ട്. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവന്ത് മാന്‍ പ്രഖ്യാപിച്ചത് പോലെ ഫോണ്‍ കോളുകള്‍ വഴി കോണ്‍ഗ്രസ് പൊതുജനാഭിപ്രായം തേടുന്നുണ്ട്.

മുഖ്യമന്ത്രിയുടെ പദം വളരെക്കാലമായി കൊതിക്കുന്ന സിദ്ധു, കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി എതിരാളിയായ ചന്നിക്കെതിരെ നേരിട്ട് ആക്രമണം നടത്തുകയാണ്. സത്യസന്ധനും ധാര്‍മികനുമായ ഒരാളെ പാര്‍ട്ടി തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ എതിരാളിയായ അമരീന്ദര്‍ സിങിനെ പാര്‍ടി പുറത്താക്കിയതോടെയാണ് സിദ്ധു പിസിസി അധ്യക്ഷനായത്. എന്നാല്‍ അമരീന്ദര്‍ സിങിന്റെ പകരക്കാരനായ താന്‍ ഒരു അധികാരമോഹിയല്ലെന്ന് ചരണ്‍ജിത് സിംഗ് ചന്നി ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് അസംബ്ലി മണ്ഡലങ്ങളില്‍ നിന്നാണ് മിസ്റ്റര്‍ ചന്നിയെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. സ്ഥാനാര്‍ഥിയായി സ്വയം ഉയര്‍ത്തിക്കാട്ടാന്‍ സിദ്ധു പലതവണ ശ്രമിച്ചിരുന്നു. ഫെബ്രുവരി 20നാണ് പഞ്ചാബില്‍ വോടെടുപ്പ്. മാര്‍ച് 10നാണ് വോടെണ്ണല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular