Connect with us
Malayali Express

Malayali Express

വാഷിങ്ടൻ ഡി സിക്ക് സംസ്ഥാന പദവി: ബിൽ യുഎസ് ഹൗസ് പാസാക്കി

USA

വാഷിങ്ടൻ ഡി സിക്ക് സംസ്ഥാന പദവി: ബിൽ യുഎസ് ഹൗസ് പാസാക്കി

Published

on


പി പി ചെറിയാൻ

വാഷിങ്ടൻ ഡി സി ∙ അമേരിക്കയിലെ 51–ാമത് സംസ്ഥാനമായി വാഷിങ്ടൻ ഡി സിയെ അംഗീകരിക്കുന്ന നിയമം യുഎസ് ഹൗസ് വ്യാഴാഴ്ച പാസാക്കി. ഇരുപാർട്ടികളും നടത്തിയ ചർച്ചകൾക്കൊടുവിൽ 208 നെതിരെ 216 വോട്ടുകളോടെയാണു നിയമം പാസാക്കിയത്.

വാഷിങ്ടൻ ഡിസിയെ ഭരിക്കുന്നതിനുള്ള അവസരം ഒരിക്കലും റിപ്പബ്ലിക്കൻ പാർട്ടിക്കു ലഭിക്കുകയില്ല എന്ന ഒരൊറ്റ കാരണത്താലാണ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ബില്ലിനെ എതിർക്കുന്നതെന്ന് ന്യുയോർക്കിൽ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി മേണ്ടെയ്ർ ജോൺസ് ആരോപിച്ചു. പ്രസിഡന്റ് ബൈഡന്റെ പിന്തുണ ഈ ബില്ലിനുണ്ടെങ്കിലും, സെനറ്റിൽ പാസാകുമോ എന്നത് സംശയമാണ്. ബിൽ പാസാകണമെങ്കിൽ 60 പേരുടെ പിന്തുണ ലഭിക്കേണ്ടതുണ്ട്.
700,000 ജനസംഖ്യയുള്ള ഡിസിയിൽ 2019 ലെ സെൻസസ് അനുസരിച്ച് 46% ബ്ലാക്കും, 46% വൈറ്റുമാണ്. സംസ്ഥാന പദവി ലഭിച്ചാൽ യുഎസ് കോൺഗ്രസിൽ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനു കഴിയും. അമേരിക്കൻ ജനാധിപത്യത്തിലെ അവിസ്മരണീയമായ ദിനമാണിന്നെന്ന് നാൻസി പെലോസി പറഞ്ഞു.

സെനറ്റിലെ 44 ഡമോക്രാറ്റിക് അംഗങ്ങൾ ഇതിനകം തന്നെ ബിൽ സ്പോൺസർ ചെയ്തിട്ടുണ്ടെങ്കിലും ആറു പേർ ഇതുവരെ ഇതിനോടു പൂർണ്ണമായും യോജിച്ചിട്ടില്ല. വാഷിങ്ടൻ ഡി സിക്ക് കോൺഗ്രസിൽ പ്രാതിനിധ്യമില്ലെങ്കിൽ നികുതി ഈടാക്കുന്നതു നിർത്തണമെന്നാണു സംസ്ഥാന പദവി ആഗ്രഹിക്കുന്നവർ മുന്നോട്ടുവച്ചിട്ടുള്ള നിർദേശം.

Continue Reading

Latest News