Connect with us
Malayali Express

Malayali Express

മഹാരാഷ്​ട്രയില്‍ കൊവിഡ്​ ആശുപത്രിയില്‍ തീപിടുത്തം: 13 പേര്‍ മരിച്ചു

INDIA

മഹാരാഷ്​ട്രയില്‍ കൊവിഡ്​ ആശുപത്രിയില്‍ തീപിടുത്തം: 13 പേര്‍ മരിച്ചു

Published

on

മഹാരാഷ്​ട്രയിലെ കൊവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു. പാല്‍ഘര്‍ ജില്ലയിലെ വിരാറിലെ വിജയ്​ വല്ലഭ്​ കൊവിഡ്​ ​ ആശുപത്രിയിലായിരുന്നു തീപിടുത്തം. രോഗികളെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റിയിട്ടുണ്ട്​.

മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞുവെന്ന് റിപ്പോര്‍ട്ട് .ആശുപത്രിയില്‍ തീയണക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ​ ഉണ്ടായിരുന്ന ചില ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന്​ ദേശിയ മാധ്യമങ്ങള്‍ ​ റിപ്പോര്‍ട്ട്​ ചെയ്തു .

കൊവിഡിന്‍റെ രണ്ടാം വ്യാപനം അതിതീവ്രമായാണ്​ മഹാരാഷ്​ട്രയില്‍ തുടരുന്നത്​. ഏകദേശം, 67,000 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കൊവിഡ്​ ​ സ്ഥിരീകരിച്ചത്​.

Continue Reading

Latest News