Connect with us
Malayali Express

Malayali Express

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു

INDIA

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു

Published

on

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു.തുടര്‍ച്ചയായ മൂന്നാം ദിവസവും മരണം രണ്ടായിരം കടക്കുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍.രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗങ്ങള്‍ ചേരും.

രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് സാ​ഹ​ച​ര്യം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 306 കോ​വി​ഡ് രോ​ഗി​ക​ള്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കോ​വി​ഡ് ആ​രം​ഭി​ച്ച ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന മ​ര​ണ നി​ര​ക്കാ​ണി​ത്.

ആ​രോ​ഗ്യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഡ​ല്‍​ഹി​യി​ല്‍ വ്യാ​ഴാ​ഴ്ച 26,169 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 36.24 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 19,609 രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 91,618 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 9,56,348 കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. 8,51,537 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും 13,193 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,013 പേ​ര്‍​ക്കു കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 40,94,840 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 62,298 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ള്‍ 568 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 6,99,858 സ​ജീ​വ കേ​സു​ക​ളാ​ണു​ള്ള​ത്.മും​ബൈ​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 7,410 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 75 പേ​ര്‍ കൂ​ടി രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് മ​രി​ച്ചു.

Continue Reading

Latest News