Connect with us
Malayali Express

Malayali Express

ജി. സുധാകരനെതിരേയുള്ള പരാതി: പോലീസ് വെട്ടിലായി ; സിപിഎം സമ്മർദ്ദം ശക്തം – പരാതിക്കാരി ഉറച്ചു നില്‍ക്കുന്നു

KERALA

ജി. സുധാകരനെതിരേയുള്ള പരാതി: പോലീസ് വെട്ടിലായി ; സിപിഎം സമ്മർദ്ദം ശക്തം – പരാതിക്കാരി ഉറച്ചു നില്‍ക്കുന്നു

Published

on

ആദിത്യവര്‍മ

മന്ത്രി ജി സുധാകരനെതിരെ മുന്‍ മുന്‍ പേഴ്സനല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കി അധിക്ഷേപ പരാതിയില്‍ നടപടികളുമായി പൊലീസ്. ഒരു വശത്ത് സിപിഎമ്മിന്റെ ശക്തമായി സമ്മര്‍ദ്ദമുള്ള കേസുമായി മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പൊലീസ്. അതേസമയം പരാതിയില്‍ നിന്നും പിന്നോട്ടു പോകാതെ ഉറച്ച നിലപാടില്‍ തുടരുകയാണ് യുവതിയും. മന്ത്രി ജി. സുധാകരന്‍ വാര്‍ത്തസമ്മേളനത്തില്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശമാണ് പരാതിക്കാരിയെ ചൊടിപ്പിച്ചിരിക്കുന്നു.

ഇതോടെ പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു. വേണുഗോപാലിന്റെ വീട്ടിലെത്തിയ എസ്ഐ: കെ.എച്ച്. ഹാഷിമാണ് വനിതാ സിവില്‍ പൊലീസ് ഓഫിസറുടെ സാന്നിധ്യത്തില്‍ മൊഴിയെടുത്തത്. തന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന വിധത്തില്‍ മന്ത്രി പ്രസ്താവന നടത്തിയെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. പരാതിയില്‍ കേസെടുക്കാന്‍ അമ്പലപ്പുഴ പൊലീസ് നിയമോപദേശം തേടിയിരിക്കയാണ്.

അതിനിടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന്റെ വീഡിയോ ഹാജരാക്കാന്‍ പരാതിക്കാരിക്ക് പൊലീസ് നിര്‍ദ്ദേശം. പരാതിക്കാരിയും സുധാകരന്റെ മുന്‍ പേഴ്സനല്‍ സ്റ്റാഫ് വേണുഗോപാലിന്റെ ഭാര്യയുമായ ശാലുവിനോടാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആലപ്പുഴയിലെ വാര്‍ത്തസമ്മേളനത്തില്‍ മന്ത്രി സുധാകരന്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വേണുഗോപാലിന്റെ ഭാര്യ ശാലു പരാതി നല്‍കിയത്. മന്ത്രി വാര്‍ത്തസമ്മേളനത്തിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമാണ് യുവതിയുടെ മൊഴി.

പരാതിയില്‍ അമ്പലപ്പുഴ പൊലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ പേഴ്സനല്‍ സ്റ്റാഫിന്റെ ഭാര്യ കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. പരാതിക്ക് ആധാരമായ വാര്‍ത്തസമ്മേളനം ആലപ്പുഴയിലായതിനാല്‍ തങ്ങളുടെ പരിധിയില്‍ വരില്ലെന്നാണ് അമ്പലപ്പുഴ പൊലീസിന്റെ നിലപാട്. ഇതോടെയാണ് ശാലു പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ഇതിന് പിന്നാലെ ജി. സുധാകരനെതിരായ പരാതിയില്‍ അനുനയനീക്കവുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്തെത്തി. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം വിഷയം ചര്‍ച്ച ചെയ്യാന്‍ പുറക്കാട് ലോക്കല്‍ കമ്മിറ്റിയോഗം ചേരുകയും ചെയ്തിരുന്നു. പരാതിക്കാരിയുടെ ഭര്‍ത്താവും പങ്കെടുത്ത യോഗത്തില്‍ നടത്തിയ അനുനയനീക്കം പരാജയപ്പെട്ടിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈകടത്താനാകില്ലെന്ന നിലപാടാണ് വേണുഗോപാല്‍ സ്വീകരിച്ചത്.

എസ്.എഫ്.ഐ മുന്‍ ജില്ല കമ്മിറ്റി അംഗമായ യുവതിയുടെ പരാതി പിന്‍വലിപ്പിക്കാന്‍ ജില്ല സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നേരത്തേ നടന്ന ഒത്തുതീര്‍പ്പ് ശ്രമം പരാജയപ്പെട്ടിരുന്നു. ജില്ലയില്‍ തുടരെ വിവാദം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ഏതുവിധേനയും പ്രശ്നം ഒത്തുതീര്‍ക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് വീണ്ടും ചര്‍ച്ച നടത്തിയത്. സമ്മര്‍ദത്തിലൂടെ യുവതിയെ പാര്‍ട്ടിയുടെ വഴിക്ക് കൊണ്ടു വരാനാകുമെന്നാണ് പ്രതീക്ഷ.

ആലപ്പുഴയിലെ വിഭാഗീയ നീക്കങ്ങള്‍ എല്ലാ പരിധിയും ലംഘിച്ചെന്നാണ് സംസ്ഥാന നേതൃത്തിന്റെ വിലയിരുത്തല്‍. മന്ത്രി ജി. സുധാകരന്‍ ഒരുവശത്തും ആലപ്പുഴ സിപിഎമ്മിലെ മറ്റൊരു ചേരി മറുവശത്തും ശക്തമായി നിലയുറപ്പിച്ചാണ് നീക്കങ്ങള്‍. തെരഞ്ഞെടുപ്പുഫലം വന്നശേഷം വിഭാഗീയ പ്രശ്നങ്ങളില്‍ വിശദമായ ചര്‍ച്ചയാകാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

ഇതിനിടെ, വേണുഗോപാലിനെതിരെ പാര്‍ട്ടി നടപടിയെടുക്കരുതെന്നു സിപിഎം പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. പ്രശ്നം ചര്‍ച്ച ചെയ്യാനായി ലോക്കല്‍ കമ്മിറ്റി യോഗം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസിലാണു ചേര്‍ന്നത്. വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തു. പ്രശ്നം പരിഹരിക്കാന്‍ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ലോക്കല്‍ കമ്മിറ്റി അംഗം കെ.രാജീവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആര്‍.നാസര്‍, സെക്രട്ടേറിയറ്റ് അംഗം കെ.പ്രസാദ്, ജില്ലാ കമ്മിറ്റി അംഗം എച്ച്.സലാം, ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടന്‍ എന്നിവരും പങ്കെടുത്തു.

Continue Reading

Latest News