Connect with us
Malayali Express

Malayali Express

ആലപ്പുഴ ബൈപ്പാസ് ഫ്ലൈഓവറില്‍ വാഹനം കത്തി, ഡ്രൈവര്‍ക്ക് പൊള്ളലേറ്റു

KERALA

ആലപ്പുഴ ബൈപ്പാസ് ഫ്ലൈഓവറില്‍ വാഹനം കത്തി, ഡ്രൈവര്‍ക്ക് പൊള്ളലേറ്റു

Published

on

ആലപ്പുഴ : ആലപ്പുഴ ബൈപ്പാസില്‍ ഫ്ളൈ ഓവറില്‍ കാറിന് തീപിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. വാഹനമോടിച്ചിരുന്ന യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റു. മാരുതി ഒമ്നി വാനിനാണ് പെട്ടെന്ന് തീ പിടിച്ചത്.

ഫാന്‍, വാഷിംഗ് മെഷീന്‍ എന്നിവ മാര്‍ക്കറ്റ് ചെയ്യുന്ന വഴിച്ചേരിയിലെ വിഹാ മാര്‍ക്കറ്റിങ് എന്ന കമ്ബനിയുടെ വാഹനത്തിനാണ് തീ പിടിച്ചത്. വാഹനമൊടിച്ചിരുന്ന കമ്ബനി ജീവനക്കാരനായ ആലപ്പുഴ ഇരവ്കാട് ജിഷ്ണുവിനാണ് പൊള്ളലേറ്റത്. ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയ്ക്ക് പോകുന്നതിനിടെ ബൈപ്പാസ് ഫ്ലൈ ഓവറിന്‍റെ മധ്യഭാഗത്തെത്തിയപ്പോള്‍ വാഹനത്തിന്‍റെ ബാറ്ററി വെച്ചിരുന്ന പിന്‍ഭാഗത്ത് നിന്നും ചൂട് വരുന്നതായി തോന്നി. ഉടനെ ജിഷ്ണു വാഹനം നിര്‍ത്തി പരിശോധിച്ചപ്പോള്‍ വാഹനത്തില്‍ നിന്നും തീ ആളിപ്പടരുകയായിരുന്നു.

ഉടന്‍ തന്നെ ആലപ്പുഴ ഫയര്‍ സ്റ്റേഷനില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തില്‍ വിഷ്ണുവിന്‍റെ കൈയ്ക്ക് ചെറിയ പൊള്ളലേറ്റു. വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ പെട്രോള്‍ ടാങ്കിലേയ്ക്ക് തീ പടര്‍ന്ന് വലിയ അപകടം ഉണ്ടാകാതെ തടയാന്‍ കഴിഞ്ഞു.

Continue Reading

Latest News