Connect with us
Malayali Express

Malayali Express

യു.എസ്. മുന്‍ വൈസ് പ്രസിഡന്‍റ് വാള്‍ട്ടര്‍ മൊണ്ടാലെ അന്തരിച്ചു

LATEST NEWS

യു.എസ്. മുന്‍ വൈസ് പ്രസിഡന്‍റ് വാള്‍ട്ടര്‍ മൊണ്ടാലെ അന്തരിച്ചു

Published

on

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്‍റ് വാള്‍ട്ടര്‍ മൊണ്ടാലെ അന്തരിച്ചു. 93 വയസായിരുന്നു. 1977 മുതല്‍ 1981 വരെയുള്ള കാലയളവില്‍ പ്രസിഡന്‍റുമാരായ ജിമ്മി കാര്‍ട്ടര്‍, റോണാല്‍ഡ് റീഗന്‍ എന്നിവരുടെ കീഴിലാണ് വൈസ് പ്രസിഡന്‍റ് പദവി അലങ്കരിച്ചത്.

മനുഷ്യാവകാശ പ്രവര്‍ത്തനം, സ്കൂള്‍ സംയോജനം, ഉപഭോക്തൃ സംരക്ഷണം, കൃഷി-കര്‍ഷക താല്‍പര്യം സംരക്ഷിക്കല്‍ തുടങ്ങിയ മേഖലകള്‍ക്കായി ശബ്ദമുയര്‍ത്തിയ ഡെമോക്രാറ്റിക് സെനറ്ററായിരുന്നു വാള്‍ട്ടര്‍ മൊണ്ടാലെ. മിന്നിസോട്ടയില്‍ നിന്നാണ് അമേരിക്കന്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ബില്‍ ക്ലിന്‍റന്‍ പ്രസിഡന്‍റായിരിക്കെ ജപ്പാനിലെ യു.എസ് അംബാസിഡറായി 1993 മുതല്‍ 1996 വരെ സേവനം അനുഷ്ടിച്ചിരുന്നു.

Continue Reading

Latest News