Connect with us
Malayali Express

Malayali Express

ചെറിയാന്‍ ഫിലിപ്പിനെ മടക്കിയെത്തിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്

KERALA

ചെറിയാന്‍ ഫിലിപ്പിനെ മടക്കിയെത്തിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്

Published

on

രാജ്യസഭാ സീറ്റില്‍നിന്ന് സി.പി.എം. തഴഞ്ഞ ചെറിയാന്‍ ഫിലിപ്പിനെ മടക്കികൊണ്ടുവരാനുള്ള നീക്കവുമായി കോണ്‍ഗ്രസ് രംഗത്ത്. രാജ്യസഭാ സീറ്റ് ലഭിക്കാതായതോടെ ചെറിയാന്‍ ഫിലിപ്പ് സി.പി.എമ്മുമായി ഇടഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് വ്യാപകമായി നടക്കുന്നത്.
തെറ്റുകള്‍ ഏറ്റുപറഞ്ഞ് മടങ്ങിവന്നാല്‍ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കാമെന്ന് വീക്ഷണം മുഖപ്രസംഗം എഴുതിയിട്ടുണ്ട്. മടങ്ങിവരാന്‍ ചെറിയാന്‍ താല്‍പര്യം അറിയിച്ചാല്‍ പാര്‍ട്ടിയിലേക്കു സ്വീകരിക്കാന്‍ തയാറാണെന്നു കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചു.

2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ചെറിയാന്‍ അതോടെ അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകനുമായി. തുടര്‍ന്ന് സി.പി.എമ്മുമായി അടുത്ത ചെറിയാന്‍ ഇടതുസഹയാത്രികനായാണു മുന്നോട്ടുപോയത്. ഇതിനിടയില്‍ രണ്ടുതവണ നിയമസഭയിലേക്ക് ഇടതുമുന്നണി മത്സരിപ്പിച്ചിരുന്നു. രണ്ടുതവണ ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ പദവിയും പിണറായി സര്‍ക്കാരിന്റെ ഏറ്റവും സുപ്രധാനമായ നാലുമിഷനുകളുടെ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനവും നല്‍കിയിരുന്നു.

കോണ്‍ഗ്രസിലേക്ക് മടങ്ങിവരാന്‍ ചെറിയാന്‍ ഫിലിപ്പ് താല്‍പര്യം പ്രകടിപ്പിച്ചാല്‍ അക്കാര്യം ഗൗരവമായി പാര്‍ട്ടി ആലോചിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളിയും ആവശ്യപ്പെട്ടു. ഉപാധികളില്ലാതെ അദ്ദേഹത്തിന് കോണ്‍ഗ്രസിലേക്ക് വരാമെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News