Connect with us
Malayali Express

Malayali Express

ക്രൈംബ്രാഞ്ചിനെതിരേ ഇ.ഡി. കോടതിയിലേക്ക്

KERALA

ക്രൈംബ്രാഞ്ചിനെതിരേ ഇ.ഡി. കോടതിയിലേക്ക്

Published

on

സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകള്‍ അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നുവെന്നാരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിലേക്ക്. കേസിന്റെ സുഗമമായ അന്വേഷണത്തിനു സംസ്ഥാനസര്‍ക്കാര്‍ തടസം നില്‍ക്കുന്നതായും ഇ.ഡി. ആരോപിക്കുന്നു.
മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാര്‍ക്കുമെതിരേ മൊഴിനല്‍കാന്‍ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരേയും ഇ.ഡി. നിര്‍ബന്ധിച്ചെന്നാരോപിച്ചാണു വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിപ്രകാരം ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ രണ്ട് എഫ്.ഐ.ആറുകള്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് സന്ദീപിനെ ചോദ്യംചെയ്യാന്‍ ലക്ഷ്യമിട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു.

തങ്ങളുടെ കസ്റ്റഡിയിലുള്ള സന്ദീപിനെ ചോദ്യംചെയ്യുന്നതില്‍ വിരോധമില്ലെന്ന് ഇ.ഡി. അറിയിച്ചതായും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, സന്ദീപിനെ വിട്ടുകൊടുക്കാമെന്നു പറഞ്ഞിട്ടില്ലെന്നും ഈ ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച് സമീപിച്ചിട്ടില്ലെന്നും ഇ.ഡി. വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്.ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. കോടതി റദ്ദാക്കിയതോടെ ഇ.ഡിയുടെ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാകും. കേസ് കോടതിയുടെ പരിഗണനയില്‍ വന്നാല്‍, ക്രൈംബ്രാഞ്ചിനു മൊഴിനല്‍കിയ വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്തേക്കുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 12, 13 തീയതികളിലാണു സ്വപ്നയെ ചോദ്യംചെയ്തതെന്നു തെളിയിക്കുന്ന രേഖകള്‍ ഇ.ഡിയുടെ പക്കലുണ്ട്. ഇക്കാര്യം കോടതിയേയും അറിയിച്ചിരുന്നു. ഓഗസ്റ്റ് 14-നു സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയശേഷമാണു വനിതാ പോലീസിന്റെ സാന്നിധ്യത്തിലേ ചോദ്യംചെയ്യാവൂവെന്നു കോടതി നിര്‍ദേശിച്ചത്. അതിനുശേഷം ഇ.ഡി. സ്വപ്നയെ ചോദ്യംചെയ്തതായി രേഖകളില്ല. കേസ് എടുത്ത ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയേയും കോടതി വിളിച്ചുവരുത്തിയേക്കാം.

ഇ.ഡിക്കു ക്രൈംബ്രാഞ്ചിനെതിരേ നടപടി സ്വീകരിക്കാന്‍ അധികാരമില്ലാത്തതിനാലാണു കോടതിയെ സമീപിക്കുന്നത്. ഇ.ഡി അന്വേഷണത്തിനു തടയിടാന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ നീക്കം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനാല്‍, ക്രൈംബ്രാഞ്ചിനെതിരേ മാത്രമല്ല, സംസ്ഥാന നിയമവകുപ്പിനെതിരെയും കോടതിയെ സമീപിക്കാനാണു കേന്ദ്രം ഇ.ഡിയോടു നിര്‍ദേശിച്ചതെന്നാണു സൂചന.

Continue Reading

Latest News