Connect with us
Malayali Express

Malayali Express

ദേവസ്വങ്ങള്‍ അയഞ്ഞു: പുരുഷാരമില്ലാതെ തൃശൂര്‍ പൂരം

KERALA

ദേവസ്വങ്ങള്‍ അയഞ്ഞു: പുരുഷാരമില്ലാതെ തൃശൂര്‍ പൂരം

Published

on

തൃശൂര്‍ പൂരം ആളുകളെ പങ്കെടുപ്പിച്ച് ആഘോഷപൂര്‍വം നടത്താന്‍ നല്‍കിയ അനുമതി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. തുടക്കത്തില്‍ ഉടക്കിയ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ അയഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കെതിരേ നിലപാടെടുത്ത ദേവസ്വങ്ങളെ തണുപ്പിക്കാന്‍ അവരുടെ അധികാരം വെട്ടിക്കുറച്ച് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.

കോവിഡ് ബാധിതമായ കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിപുലമായി ചടങ്ങുകള്‍ നടത്താമെന്നതു ദേവസ്വങ്ങള്‍ക്ക് ആശ്വാസമാണ്. കഴിഞ്ഞവര്‍ഷം എഴുന്നള്ളിപ്പുകള്‍ ഉണ്ടായിരുന്നില്ല. പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ് 23-ന് ഉച്ചയ്ക്ക് 12-ന് 15 ആനകളോടെ നടത്തുമെന്നു ദേവസ്വം അറിയിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലായിരുന്നു ദേവസ്വങ്ങളുമായുള്ള ചര്‍ച്ച.

പൂരത്തിനു പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. പൂരത്തില്‍ പങ്കെടുക്കുന്ന ക്ഷേത്രങ്ങളിലെ ചടങ്ങുകള്‍ മുടങ്ങില്ല. പ്രധാന വെടിക്കെട്ടും ഇലഞ്ഞിത്തറമേളവും മഠത്തില്‍വരവും തെക്കോട്ടിറക്കവും നടത്തും.
ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പുമുണ്ടാകും. കുടമാറ്റത്തിന്റെ സമയം കുറയ്ക്കും. സാമ്പിള്‍ വെടിക്കെട്ടും ചമയപ്രദര്‍ശനവും ഒഴിവാക്കും. പൂരത്തിനുശേഷം പൂരക്കഞ്ഞിയില്ല. സാമ്പിള്‍ വെടിക്കെട്ട് മാറ്റിയെങ്കിലും പ്രതീകാത്മകമായി ഓരോ കുഴിമിന്നി പൊട്ടിക്കും. രണ്ടാംദിവസത്തെ പകല്‍പ്പൂരവും ഉപചാരം ചൊല്ലിപ്പിരിയലും നടക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. സ്വരാജ് റൗണ്ടില്‍ 23-നു പൊതുജനങ്ങള്‍ക്കു പ്രവേശനമില്ല.

Continue Reading

Latest News