Connect with us
Malayali Express

Malayali Express

കോട്ടയം മെഡിക്കല്‍ കോളജിലും ശ്രീചിത്രയിലും അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം

KERALA

കോട്ടയം മെഡിക്കല്‍ കോളജിലും ശ്രീചിത്രയിലും അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം

Published

on

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 12 സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മെഡിസിന്‍, ജനറല്‍ സര്‍ജറി, ശ്വാസകോശവിഭാഗം, യൂറോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവരാണ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഗുരുതരമായ ശസ്ത്രക്രിയകള്‍ മാത്രം നടത്തിയാല്‍ മതിയെന്നാണു തീരുമാനം. മറ്റുള്ളവ രോഗ വ്യാപനത്തിന്റെ തീവ്രത കുറഞ്ഞ ശേഷം നടത്തും.

തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോവിഡ് ബാധയെത്തുടര്‍ന്നു ഹൃദയശസ്ത്രക്രിയകള്‍ നിര്‍ത്തി. ഏഴു രോഗികള്‍ക്കും ചില ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണു ശസ്ത്രക്രിയാവിഭാഗം അടച്ചത്. ഒ.പി. പരിശോധനയിലും ചികിത്സാ നടപടികളിലും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അടിയന്തര ചികിത്സയെ ബാധിക്കാതെയാണ് നിയന്ത്രണം. സാധാരണ ചെയ്തുവരുന്ന ശസ്ത്രക്രിയകള്‍ നിലവിലുള്ള കോവിഡ് വ്യാപനം കുറയുന്നതനുസരിച്ചു പുനഃക്രമീകരിക്കും. ഒ.പി. ചികിത്സ കുറച്ചതുമൂലമുണ്ടാകുന്ന പ്രയാസം ഒഴിവാക്കാന്‍ ടെലിമെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തി.
ശ്രീചിത്രയില്‍ രജിസ്റ്റര്‍ ചെയ്തു ഫയലുള്ള രോഗികള്‍ക്കു ഡോക്ടറുമായി ടെലിഫോണില്‍ സംസാരിച്ചു ചികിത്സ തേടാം. ഡോക്ടര്‍ ഒപ്പിട്ട പ്രിസ്‌ക്രിപ്ഷന്‍ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
റിവ്യൂ ഫീസ് ഓണ്‍ലൈനായി അടയ്ക്കാനുള്ള ലിങ്ക് മെഡിക്കല്‍ റെക്കോഡ്സ് ഡിപ്പാര്‍ട്മെന്റ് മെസേജ് ആയി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണില്‍ ലഭ്യമാക്കും. വിവരങ്ങള്‍ക്ക് 0471 2524535.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News