Connect with us
Malayali Express

Malayali Express

കോവിഡ് വ്യാപനം; വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ശ്രീലങ്ക നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

GULF

കോവിഡ് വ്യാപനം; വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ശ്രീലങ്ക നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

Published

on

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് രാജ്യത്ത് എത്തുന്നവര്‍ക്ക് ശ്രീലങ്ക നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശത്ത് നിന്ന് എത്തുന്നവരില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണം നടപ്പാക്കാനൊരുങ്ങി ശ്രീലങ്കന്‍ ഭരണകൂടം.

ഈ മാസം മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ 15 ശതമാനം കോവിഡ് കേസുകള്‍ വിദേശത്ത് നിന്ന് എത്തിയവരിലാണെന്നാണ് പുതിയ കണക്കുകള്‍. വൈറസിന്റെ കൂടുതല്‍ വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News