Connect with us
Malayali Express

Malayali Express

വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ന്​ വേ​ത​ന സ​ഹാ​യം

GULF

വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ന്​ വേ​ത​ന സ​ഹാ​യം

Published

on

ജി​ദ്ദ: 2021ല്‍ ​രാ​ജ്യ​​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ജോ​ലി​ക​ളി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ​വേ​ത​ന സ​ഹാ​യ പ​ദ്ധ​തി ആ​രം​ഭി​ച്ചു. മാ​ന​വ വി​ഭ​വ ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​വും വ്യ​വ​സാ​യ ധാ​തു വി​ഭ​വ മ​ന്ത്രാ​ല​യു​മാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

മാ​ന​വ വി​ഭ​വ​ശേ​ഷി ഫ​ണ്ടി​ന്​ കീ​ഴി​ലെ ഹ​ദ​ഫ്, ​സാ​േ​ങ്ക​തി​ക, തൊ​ഴി​ല്‍ പ​രി​ശീ​ല​ന കോ​ര്‍​പ​റേ​ഷ​ന്‍, സൗ​ദി ചേം​ബ​ര്‍ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഫാ​ക്​​ട​റി​ക​ള്‍​ക്ക്​ പ്രോ​ത്സാ​ഹ​ന​വും പി​ന്തു​ണ​യും ന​ല്‍​കു​ന്ന​തി​ലൂ​ടെ ​ജോ​ലി​ക​ളി​ല്‍​ സ്വ​ദേ​ശി​ക​ളാ​യ യു​വ​തീ യു​വാ​ക്ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​ണി​ത്.
പ​ദ്ധ​തി​യി​ല്‍ പ​​ങ്കാ​ളി​ക​ളാ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ ജോ​ലി​ക​ളി​ലേ​ക്ക്​ സ്വ​ദേ​ശി​ക​ളാ​യ​വ​രെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ള്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന്​ ഇ​രു​മ​ന്ത്രാ​ല​യ​ങ്ങ​ളും ന​ട​ത്തി​യ സം​യു​ക്ത പ്ര​സ്​​താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ജോ​ലി​ക്ക്​​ ചേ​രാ​ന്‍ അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കും. ജോ​ലി​യി​ല്‍ തു​ട​രാ​നാ​വ​ശ്യ​മാ​യ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ആ​വി​ഷ്​​ക​രി​ക്കും.

ജോ​ലി​യി​ല്‍ തു​ട​ര്‍​ച്ച ഉ​റ​പ്പു​വ​രു​ത്താ​നും ഉ​ല്‍​പാ​ദ​ന​ക്ഷ​മ​ത​യും ബി​സി​ന​സ്​​ നി​ല​വാ​ര​വും ഉ​യ​ര്‍​ത്താ​നും വേ​ത​ന സ​ഹാ​യ പ​ദ്ധ​തി സ​ഹാ​യി​ക്കു​മെ​ന്നും ഇ​രു​മ​ന്ത്രാ​ല​യ​വും പ​റ​ഞ്ഞു. വി​വി​ധ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ അ​നു​പാ​തം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കും.

സ്വ​ദേ​ശി​ക​ളാ​യ​വ​ര്‍​ക്ക്​ ജോ​ലി​കൊ​ടു​ക്കു​ക​യും പ​രി​ശീ​ല​നം ന​ല്‍​കു​ക​യും യോ​ഗ്യ​രാ​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ വേ​ത​ന​ത്തി​െന്‍റ 50 ശ​ത​മാ​നം സ​ഹാ​യ​മാ​യി ന​ല്‍​കും. പ​ര​മാ​വ​ധി 3000 റി​യാ​ല്‍ വ​രെ​യാ​യി​രി​ക്കും ന​ല്‍​കു​ക. വേ​ത​നം 8000 റി​യാ​ലി​ല്‍ കു​റ​വു​ള്ള സ്​​ത്രീ​ക​ള്‍​ക്ക്​ ഗ​താ​ഗ​ത അ​ല​വ​ന്‍​സ്​ ന​ല്‍​കും. പ​രി​ശീ​ല​ന​ത്തി​ന്​ പൂ​ര്‍​ണ സ​ഹാ​യം ന​ല്‍​കു​മെ​ന്നും ഇ​രു​മ​ന്ത്രാ​ല​യ​വും പ​റ​ഞ്ഞു.

സ്വ​ദേ​ശി​ക​ളാ​യ പൗ​ര​ന്മാ​ര്‍​ക്ക്​ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കു​ന്ന​തി​ല്‍ പ​ങ്കു​വ​ഹി​ക്കാ​ന്‍ വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ളോ​ട്​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

വ്യ​വ​സാ​യ, ധാ​തു​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​െന്‍റ ലൈ​സ​ന്‍​സു​ള്ള എ​ല്ലാ വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കും ദേ​ശീ​യ തൊ​ഴി​ല്‍ പോ​ര്‍​ട്ട​ലാ​യ ‘താ​ഖ​ത്​’​വ​ഴി പ​ദ്ധ​തി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യും. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം, വ്യ​വ​സാ​യ, ധാ​തു വി​ഭ​വ മ​ന്ത്രാ​ല​യം, സാ​ങ്കേ​തി​ക, തൊ​ഴി​ല്‍ പ​രി​ശീ​ല​ന കോ​ര്‍​പ​റേ​ഷ​ന്‍, മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന ഫ​ണ്ട് (ഹ​ദ​ഫ്), സൗ​ദി ചേം​ബേ​ഴ്‌​സ് കൗ​ണ്‍​സി​ല്‍ എ​ന്നി​വ​യു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. വ്യ​വ​സാ​യി​ക മേ​ഖ​ല​യു​ടെ ല​ക്ഷ്യ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും കേ​ള്‍​ക്കാ​ന്‍ 16ല്‍​പ​രം എ​ക്​​സി​ക്യൂ​ട്ടി​വ്​ മീ​റ്റി​ങ്ങു​ക​ളും നി​ര​വ​ധി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News