Connect with us
Malayali Express

Malayali Express

നടന്‍ വിവേകിന്റെ മരണത്തില്‍ വിമര്‍ശനവുമായി മന്‍സൂര്‍ അലിഖാന്‍

INDIA

നടന്‍ വിവേകിന്റെ മരണത്തില്‍ വിമര്‍ശനവുമായി മന്‍സൂര്‍ അലിഖാന്‍

Published

on

തമിഴ് താരം വിവേകിന് ഹൃദയാഘാതം ഉണ്ടായത് കൊവിഡ് വാക്സിന്‍ എടുത്തത് മൂലമല്ലെന്ന് ആരോഗ്യ വകുപ്പ് വിശദീകരണം നല്‍കിയെങ്കിലും, ഇതിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. താരത്തിന്‍്റെ വിമര്‍ശനം ഇങ്ങനെയാണ്.

” നടന്‍ വിവേഗിന് ഒരു കുഴപ്പവുമില്ലായിരുന്നു. കോവിഡ് വാക്‌സിന്‍ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്തിനാണ് നിര്‍ബന്ധിച്ച്‌ കോവിഡ് വാക്‌സിന്‍ എടുപ്പിക്കുന്നത്? ഈ കൊവിഡ് വാക്‌സിന്‍ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. എങ്കില്‍ ഇന്‍ഷുറന്‍സ് തരൂ. 100 കോടി ഇന്‍ഷുറന്‍സ് തരൂ, കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക്. ഇത് രാഷ്ട്രീയമാണ്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ.

ഇന്ത്യയില്‍ കോവിഡ് ടെസ്റ്റ് നടത്തുന്നത് നിര്‍ത്തിയാല്‍ ഇന്ത്യ കോവിഡ് മുക്തമാകും. മാധ്യമങ്ങള്‍ ജനങ്ങളെ പേടിപ്പിക്കുകയാണ്. താന്‍ മാസ്‌ക് ധരിക്കാറില്ല. തെരുവില്‍ ഭിക്ഷക്കാര്‍ക്കൊപ്പം കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകള്‍ക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. തനിക്ക് ഒന്നും വന്നില്ലല്ലോ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്‌ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇത്?കൊവിഡ് എന്ന് പറഞ്ഞ് ജീവിക്കാന്‍ കഴിയുന്നില്ല. ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും ഒരു ലക്ഷം വച്ച്‌ കൊടുക്ക്. അവര്‍ക്ക് ജീവിക്കണം”

Continue Reading

Latest News