Connect with us
Malayali Express

Malayali Express

മഹാരാഷ്ട്രയില്‍ നിന്നുള്ളവരുടെ ആര്‍ടിപിസിആര്‍ ഫലം പരിശോധിച്ചില്ല: നാല് വിമാന കമ്പനികള്‍ക്കെതിരെ നടപടിയെടുത്ത് ഡല്‍ഹി

INDIA

മഹാരാഷ്ട്രയില്‍ നിന്നുള്ളവരുടെ ആര്‍ടിപിസിആര്‍ ഫലം പരിശോധിച്ചില്ല: നാല് വിമാന കമ്പനികള്‍ക്കെതിരെ നടപടിയെടുത്ത് ഡല്‍ഹി

Published

on

മഹാരാഷ്ട്രയില്‍ നിന്നുള്ള എല്ലാ യാത്രക്കാരുടെയും കോവിഡ് പരിശോധനാ ഫലം പരിശോധിക്കാത്തതിന് നാല് വിമാന കമ്പനികള്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. ഇന്‍ഡിഗോ, വിസ്താര, സ്പൈസ് ജെറ്റ്, എയര്‍ ഏഷ്യ, എന്നിവയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

ഏപ്രില്‍ 10 ന് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഉത്തരവ് പ്രകാരം മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

Continue Reading

Latest News