Connect with us
Malayali Express

Malayali Express

ചുരുക്കി പറഞ്ഞാല്‍ മോദി രക്ഷിക്കണം, പരത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട് ; കെജ്രിവാളിന്റെ കത്തിനെ പരിഹസിച്ച് കങ്കണ

INDIA

ചുരുക്കി പറഞ്ഞാല്‍ മോദി രക്ഷിക്കണം, പരത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട് ; കെജ്രിവാളിന്റെ കത്തിനെ പരിഹസിച്ച് കങ്കണ

Published

on

കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇപ്പോഴിതാ കെജ്രിവാളിനെ പരിഹസിച്ച് ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ട്വീറ്റ് ചര്‍ച്ചയായിരിക്കുകയാണ്.

കൊവിഡ് രോഗികള്‍ക്കായി ഡല്‍ഹി മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് 7000 കിടക്കകള്‍ വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടെന്ന എന്‍ഐയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു കങ്കണയുടെ പരിഹാസം. കെജ്രിവാള്‍ പരത്താനുള്ള കൊറോണയെല്ലാം പരത്തി മോദിയോട് അത് ശരിയാക്കാനായി ആവശ്യപ്പെടുകയാണെന്നും താരം ട്വീറ്റില്‍ പറയുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ കെജ്രിവാള്‍ മോദിയോട് രക്ഷിക്കണെ എന്ന് പറയുകയാണെന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ചുരുക്കത്തില്‍ പറഞ്ഞാല്‍ മോദി രക്ഷിക്കൂ എന്ന്. പരാത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ഇനി നിങ്ങള്‍ക്ക് വന്ന എല്ലാം ശരിയാക്കാം. പിന്നെ ഇത് നിങ്ങളുടെയും ഡല്‍ഹിയാണല്ലോ. അപ്പോ നോക്കുന്നതില്‍ തെറ്റില്ലല്ലോ’എന്നാണ് കങ്കണയുടെ ട്വീറ്റ്

ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകളും, ഓക്സിജമും കടുത്ത ക്ഷാമം നേരിടുകയാണ്. ഇവ ലഭ്യമാക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ 25000 മുകളില്‍ കേസുകണാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്,90 ശതമാനം കിടക്കകളും നിറഞ്ഞു.തീവ്രപരിചരണവിഭാഗത്തില്‍ 100 കിടക്കകള്‍ മാത്രമാണ് ഒഴിവുള്ളത്.
കഴിഞ്ഞ വര്‍ഷം കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ശേഷം ഡല്‍ഹിയില്‍ ആദ്യമായാണ് ഇത്രയധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്.

Continue Reading

Latest News