Connect with us
Malayali Express

Malayali Express

പ്രശസ്ത ഹാസ്യ തമിഴ് നടന്‍ വിവേക് അന്തരിച്ചു

INDIA

പ്രശസ്ത ഹാസ്യ തമിഴ് നടന്‍ വിവേക് അന്തരിച്ചു

Published

on

ചെന്നൈ: തമിഴ്‌ നടന്‍ വിവേക് (59) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിവേക് വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ നടന് ഹൃദയാഘാതമുണ്ടായതും വാക്സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്.1987ല്‍ മാനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ഖുശി,റണ്‍, സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ധാരാള പ്രഭു ആണ് അവസാന ചിത്രം. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. അഞ്ച് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

Continue Reading

Latest News