Connect with us
Malayali Express

Malayali Express

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 14 കോ​ടി ക​ട​ന്നു

INDIA

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 14 കോ​ടി ക​ട​ന്നു

Published

on

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 14 കോ​ടി ക​ട​ന്നു.3,011,472 പേ​ര്‍ ഇ​തു​വ​രെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​പ്പോ​ള്‍ 119,321,839 രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 827,870 പേ​ര്‍​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തേ​സ​മ​യ​ത്ത് 12,485 പേ​ര്‍ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു.

18,100,439 പേ​രാ​ണ് നി​ല​വി​ല്‍ രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 107,020 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്നാ​ണ് വി​വ​രം. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, ഫ്രാ​ന്‍​സ്, റ​ഷ്യ, ബ്രി​ട്ട​ന്‍, തു​ര്‍​ക്കി, ഇ​റ്റ​ലി, സ്പെ​യി​ന്‍, ജ​ര്‍​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.
യുഎസില്‍ മൂന്ന് കോടി ഇരുപത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 5.79 ലക്ഷമായി ഉയര്‍ന്നു.

പ്രതിദിന കൊവിഡ് കേസുകളില്‍ ഇന്ത്യയാണ് ഇപ്പോള്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. ഇന്നലെയും രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 1185 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ആകെ മരണം 1,74,308 ആയി ഉയര്‍ന്നു.

Continue Reading

Latest News