Connect with us
Malayali Express

Malayali Express

ഫൈസർ വാക്സീൻ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് 12 മാസത്തിനുള്ളിൽ എടുക്കണം: ഫൈസർ സിഇഒ

USA

ഫൈസർ വാക്സീൻ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് 12 മാസത്തിനുള്ളിൽ എടുക്കണം: ഫൈസർ സിഇഒ

Published

on


പി പി ചെറിയാൻ

ന്യൂയോർക്ക് ∙ കോവിഡ് 19നെ പ്രതിരോധിക്കുന്നതിന് ഇതിനകം രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് 12 മാസത്തിനകം എടുക്കണമെന്നു ഫൈസർ ചീഫ് എക്സീകൂട്ടീവ് ഓഫിസർ ആൽബർട്ട് ബർള ഏപ്രിൽ 15 വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാത്രമല്ല ബൂസ്റ്റർ ഡോസിനു ശേഷം എല്ലാ വർഷവും കോവിഡ് വാക്സീൻ എടുക്കേണ്ടിവരുമെന്നും ആൽബർട്ട് പറഞ്ഞു.

ഫൈസർ വാക്സീന്റെ പ്രതിരോധ ശക്തി എത്രനാൾ നീണ്ടുനിൽക്കുമെന്ന് പറയാനാകാത്ത സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് വേണമെന്ന അഭിപ്രായം ആൽബർട്ട് പ്രകടിപ്പിച്ചത്.
വാക്സീൻ സ്വീകരിച്ച ശേഷം അടുത്ത ആറുമാസം ഹൈ ലവൽ സുരക്ഷിതത്വമാണു ഫൈസർ വാക്സീൻ ഉറപ്പു നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരിയിൽ ജോൺസൻ ആന്റ് ജോൺസൻ സിഇഒ അലക്സ് ഗോർസ്കി പ്രതിവർഷം കോവിഡ് വാക്സീൻ എടുക്കേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.പോളിയോ പ്രതിരോധിക്കുന്നതിന് ഒരു ഡോസ് മാത്രം മതി. എന്നാൽ ഫ്ലൂവിന് എല്ലാവരും പ്രതിവർഷം വാക്സീനേഷൻ സ്വീകരിക്കുന്നു. കോവിഡ് വൈറസ് ഇൻഫ്ലുവൻസ് വൈറസിനു സമമാണെന്നും പോളിയോ വൈറസ് പോലെയല്ലെന്നും സിഇഒ പറഞ്ഞു. ഇതിനെ കുറിച്ചു കൂടുതൽ ഗവേഷണങ്ങൾ നടന്നു വരികയാണെന്നും ഫൈസർ സിഇഒ പറഞ്ഞു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News