Connect with us
Malayali Express

Malayali Express

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റിവെച്ചു, പുതിയ തിയതി ജൂണ്‍ ഒന്നിന് പ്രഖ്യാപിക്കും

INDIA

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റിവെച്ചു, പുതിയ തിയതി ജൂണ്‍ ഒന്നിന് പ്രഖ്യാപിക്കും

Published

on

കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റിവെച്ചു. ഐസിഎസ്ഇ പരീക്ഷകളുടെ ചുമതലയുള്ള കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ്(സിഐഎസ്സിഇ) ആണ് അറിയിച്ചത്.

പുതിയ തിയതി ജൂണ്‍ ഒന്നിന് പ്രഖ്യാപിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി(12ാം ക്ലാസ്) പരീക്ഷകള്‍ മാറ്റിവെച്ചു എന്നാണ് അറിയിപ്പ്. മെയ് നാല് മുതല്‍ ജൂണ്‍ ഏഴ് വരെയാണ് ഐസിഎസ്ഇ പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ എട്ട് മുതല്‍ ജൂണ്‍ 18 വരെയായിരുന്നു ഐഎസ്സി പരീക്ഷ.

Continue Reading

Latest News