Connect with us
Malayali Express

Malayali Express

ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച ; അതീവ ജാഗ്രതയില്‍ ബൂത്തുകള്‍

INDIA

ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച ; അതീവ ജാഗ്രതയില്‍ ബൂത്തുകള്‍

Published

on

പശ്ചിമബംഗാളില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിധി നിര്‍ണയിക്കപ്പെടുന്ന അഞ്ചാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. 45 മണ്ഡലങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ 319 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 2019 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടിയ മേഖലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.

നാലാം ഘട്ടവോട്ടെടുപ്പിനിടെ വ്യാപക അക്രമം ഉണ്ടായതിനാല്‍ അതീവ ജാഗ്രതയിലാണ് വോട്ടെടുപ്പു കേന്ദ്രങ്ങള്‍. കഴിഞ്ഞ ഘട്ടത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലും വെടിവയ്പിലും നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാലു ബൂത്തുകളിലെ പോളിംഗ് മാറ്റിവച്ചിരുന്നു.

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവശേഷിക്കുന്ന മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇത്തരമൊരു നീക്കം പരിഗണനയിലില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യാഴാഴ്ച്ച സര്‍വകക്ഷിയോഗം വിളിച്ചിരുന്നു.

ഏപ്രില്‍ 10 ന് നടന്ന നാലാംഘട്ട തെരഞ്ഞെടുപ്പില്‍ സീതാല്‍കുച്ചിയില്‍ ഉണ്ടായ വെടിവെയ്പില്‍ നാലുപേര്‍ മരിച്ചിരുന്നു. വിവിധ പ്രദേശങ്ങളില്‍ അക്രമണ സംഭവങ്ങളും അരങ്ങേറിയിരുന്നു. സംസ്ഥാനത്ത് അഞ്ചാംഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 17നും, ആറാംഘട്ടം 22നും, ഏഴാംഘട്ടം 26നും, എട്ടാംഘട്ടം 29നും നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.

Continue Reading

Latest News