Connect with us
Malayali Express

Malayali Express

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: 2,17,353 പുതിയ രോഗികള്‍

INDIA

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: 2,17,353 പുതിയ രോഗികള്‍

Published

on

ന്യൂ‍ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,17,353 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1185 മരണവും റിപ്പോര്‍ട്ട് ചെയ്തു. 1,18,302 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,42,91,917 ആയി. 1,25,47,866 പേര്‍ രോഗമുക്തരായി. 15,69,743 സജീവ കേസുകളാണ് നിലവിലുള്ളത്. 1,74,308 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. 11,72,23,509 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രതയിലേക്ക് കടന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ മാര്‍ഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. യുകെ മാതൃകയില്‍ വാക്സിനേഷനും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക തലത്തിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കണം.

വാക്സിനേഷന്‍, കൃത്യമായ പരിശോധനകള്‍, രോഗവ്യാപന പ്രദേശങ്ങളില്‍ നിയന്ത്രണം തുടങ്ങിയ നടപടികളിലൂടെ പ്രതിരോധിക്കാമെന്നാണ് വിലയിരുത്തല്‍. 6.6 കോടി ജനസംഖ്യയുള്ള യുകെയില്‍ കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രണാധീതമായി ഉയര്‍ന്നപ്പോള്‍ 2/3 ശതമാനം ആളുകള്‍ക്കും വാക്സിന്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കേസുകളുടെ എണ്ണം കുറയുകയും ചെയ്തു.

Continue Reading

Latest News