Connect with us
Malayali Express

Malayali Express

ഫ്രാ​ന്‍സ് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഡോ. ​മി​ര്‍സ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

GULF

ഫ്രാ​ന്‍സ് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഡോ. ​മി​ര്‍സ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

Published

on

മ​നാ​മ: ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശി​ക്കു​ന്ന ഫ്രാ​ന്‍സ് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഫ്രാ​ന്‍സു​വ ചാ​ള്‍സ് അ​ര്‍മ​ണ്ട് ഫി​ലോ​നു​മാ​യി സു​സ്ഥി​ര ഊ​ര്‍​ജ അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ ഡോ. ​അ​ബ്​​ദു​ല്‍ ഹു​സൈ​ന്‍ ബി​ന്‍ അ​ലി മി​ര്‍സ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ബ​ഹ്റൈ​നി​ലേ​ക്ക് ഫ്രാ​ന്‍സു​വ​യെ സ്വാ​ഗ​തം ചെ​യ്​​ത ഡോ. ​മി​ര്‍സ, ഫ്രാ​ന്‍സു​മാ​യി ബ​ഹ്റൈ​നു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട രീ​തി​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തി.

പ​രി​സ്ഥി​തി ആ​ഘാ​തം കു​റ​ക്കാ​നും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ത​ട​യാ​നു​മാ​യി അ​ന്താ​രാ​ഷ്​​ട്ര ശ്ര​മ​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കാ​നു​ള്ള ഫ്രാ​ന്‍സിെന്‍റ ശ്ര​മ​ങ്ങ​ള്‍ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.
പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച്‌ പാ​രി​സി​ല്‍ ചേ​ര്‍ന്ന ഉ​ച്ച​കോ​ടി​യി​ലെ തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ വേ​ഗം​കൈ​വ​രി​ക്കാ​നും ഫ്രാ​ന്‍സ് ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യി സു​സ്ഥി​ര ഊ​ര്‍​ജ പ​ദ്ധ​തി​ക​ള്‍ ബ​ഹ്റൈ​ന്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ഓ​രോ വ​ര്‍ഷ​വും ഈ ​മേ​ഖ​ല​യി​ല്‍ വ​ലി​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൗ​രോ​ര്‍​ജ പ​ദ്ധ​തി വ്യാ​പ​ക​മാ​ക്കു​ന്ന​തി​ലൂ​ടെ പ​ര​മ്ബ​രാ​ഗ​ത ഊ​ര്‍​ജ മേ​ഖ​ല​യി​ല്‍നി​ന്നു​മു​ള്ള ആ​ശ്രി​ത​ത്വം ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും.

വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും സൗ​രോ​ര്‍​ജ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ച്ച്‌ സു​ര​ക്ഷി​ത​വും ശു​ദ്ധ​വു​മാ​യ ഊ​ര്‍​ജ​ല​ഭ്യ​ത​ക്കു​വേ​ണ്ടി മു​ന്നോ​ട്ടു​വ​രു​ന്നു​വെ​ന്ന​ത് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ വൈ​ദ്യു​തി സൗ​രോ​ര്‍​ജ​ത്തി​ല്‍നി​ന്നും ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സു​സ്ഥി​ര ഊ​ര്‍​ജ മേ​ഖ​ല​യി​ല്‍ ഫ്രാ​ന്‍സു​മാ​യി സ​ഹ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും ഇ​രു​വ​രും ച​ര്‍ച്ച ചെ​യ്​​തു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News