Connect with us
Malayali Express

Malayali Express

കര്‍ണാടകയില്‍ 10,000 കടന്ന് കൊവിഡ് രോഗികള്‍

INDIA

കര്‍ണാടകയില്‍ 10,000 കടന്ന് കൊവിഡ് രോഗികള്‍

Published

on

ബെംഗളുരു: സംസ്ഥാനത്ത് 24 മണിക്കൂറില്‍ പത്തായിരം കടന്ന് കൊവിഡ് രോഗികള്‍. സംസ്ഥാനത്ത് ഇതുവരെയുള്ള കണക്കില്‍ ഉയര്‍ന്ന നിരക്കാണിത്. ബെംഗളുരുവില്‍ 7,584 പേര്‍ക്കും കര്‍ണാടകയില്‍ 10,250 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,65,290 കടന്നു. അതേസമയം, 69,225 സജീവ കൊവിഡ് രോഗികളാണ് നിലവിലുള്ളത്. 2,638 പേര്‍ കൂടി രോഗമുക്തി നേടിയതോടെ 9,83,157 പേര്‍ കൊവിഡ് മുക്തരായെന്നും അധികൃതര്‍ പറഞ്ഞു. ബെംഗളുരുവില്‍ മാത്രം 4,81,982 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, നഗരത്തില്‍ മാത്രം 4,25,930 പേര്‍ ഇതുവരെ കൊവിഡ് മുക്തരായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ജനുവരി പതിനാറിന് ആരംഭിച്ച വാക്‌സിനേഷന്‍ ഡ്രൈവിലൂടെ 58,51,761 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

Continue Reading

Latest News