Connect with us
Malayali Express

Malayali Express

മ​​സ്​​​ക​​ത്ത്​ സ്​​​റ്റോ​​ക്​ എ​​ക്​​​സ്​​​ചേ​​ഞ്ച്​ നി​​ല​​വി​​ല്‍ വ​​ന്നു

GULF

മ​​സ്​​​ക​​ത്ത്​ സ്​​​റ്റോ​​ക്​ എ​​ക്​​​സ്​​​ചേ​​ഞ്ച്​ നി​​ല​​വി​​ല്‍ വ​​ന്നു

Published

on

മ​​സ്​​​ക​​ത്ത്​: ഒ​​മാ​െന്‍റ ഓ​​ഹ​​രി വി​​പ​​ണി​​യാ​​യ മ​​സ്​​​ക​​ത്ത്​ സെ​​ക്യൂ​​രി​​റ്റീ​​സ്​ മാ​​ര്‍​​ക​​റ്റ്​ ഇ​​നി മു​​ത​​ല്‍ മ​​സ്​​​ക​​ത്ത്​ സ്​​​റ്റോ​​ക്​ എ​​ക്​​​സ്​​​ചേ​​ഞ്ച്​ എ​​ന്ന​​റി​​യ​​പ്പെ​​ടും. ഒ​​മാ​​ന്‍ ഇ​​ന്‍​​വെ​​സ്​​​റ്റ്​​​​മെന്‍റ്​ അ​​തോ​​റി​​റ്റി​​ക്ക്​ കീ​​ഴി​​ല്‍ ജോ​​യ​​ന്‍​​റ്​ സ്​​​റ്റോ​​ക്ക്​ ക​​മ്പ​​നി​​യാ​​യി മാ​​റി​​യ​​തോ​​ടെ​​യാ​​ണ്​ പേ​​രു​​മാ​​റ്റ​​വും നി​​ല​​വി​​ല്‍​​വ​​ന്ന​​ത്. ജ​​നു​​വ​​രി അ​​ഞ്ചി​​നാ​​ണ്​ മാ​​റ്റം സം​​ബ​​ന്ധി​​ച്ച ഉ​​ത്ത​​ര​​വ്​ സു​​ല്‍​​ത്താ​​ന്‍ ഹൈ​​തം ബി​​ന്‍ ത്വാ​​രി​​ഖ്​ പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. ഞാ​​യ​​റാ​​ഴ്​​​ച മു​​ത​​ല്‍ പേ​​രു​​മാ​​റ്റം ഔദ്യോ​​ഗി​​ക​​മാ​​യി നി​​ല​​വി​​ല്‍​​വ​​ന്നു. നേ​​ര​​ത്തെ മ​​സ്​​​ക​​ത്ത്​ സെ​​ക്യൂ​​രി​​റ്റീ​​സ്​ മാ​​ര്‍​​ക​​റ്റ്​ നി​​ര്‍​​വ​​ഹി​​ച്ച ​എ​​ല്ലാ ചു​​മ​​ത​​ല​​ക​​ളും സ്​​​റ്റോ​​ക്​ എ​​ക്​​​സ്​​​ചേ​​ഞ്ചാ​​ണ്​ നി​​ര്‍​​വ​​ഹി​​ക്കു​​ക. സാ​​മ്പത്തി​​ക മേ​​ഖ​​ല​​യി​​ല്‍ കൂ​​ടു​​ത​​ല്‍ വ്യ​​വ​​സ്​​​ഥാ​​പി​​ത രീ​​തി​​യി​​ല്‍ മു​​ന്നോ​​ട്ടു​​പോ​​കാ​​നും നി​​ക്ഷേ​​പ വി​​ക​​സ​​ന​​ത്തി​​ന്​ ക​​രു​​ത്തു​​പ​​ക​​രാ​​നും പു​​തി​​യ മാ​​റ്റം കാ​​ര​​ണ​​മാ​​കു​​മെ​​ന്നാ​​ണ്​ വി​​ല​​യി​​രു​​ത്ത​​ല്‍.

ഇ​​ന്ന​​ത്തെ ദി​​വ​​സം ഒ​​മാ​െന്‍റ ഓ​​ഹ​​രി വി​​പ​​ണി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ സു​​പ്ര​​ധാ​​ന നാ​​ഴി​​ക​​ക​​ല്ലാ​​യി രേ​​ഖ​​പ്പെ​​ടു​​ത്ത​​പ്പെ​​ടു​​മെ​​ന്ന്​ കാ​​പി​​റ്റ​​ല്‍ മാ​​ര്‍​​ക​​റ്റ്​ അ​​തോ​​റി​​റ്റി പ്ര​​സി​​ഡ​​ന്‍​​റ്​ ശെ​​ശ​​ഖ്​ അ​​ബ്​​​ദു​​ല്ല ബി​​ന്‍ സാ​​ലിം അ​​ല്‍ സ​​ല​​മി പ​​റ​​ഞ്ഞു.

വി​​പ​​ണി​​യെ മു​​ന്നോ​​ട്ടു​​ന​​യി​​ക്കാ​​ന്‍ ഈ ​​ചു​​വ​​ടു​​വെ​​പ്പ്​ നി​​ശ്ച​​യ​​മാ​​യും സ​​ഹാ​​യി​​ക്കും. നി​​ക്ഷേ​​പ​​സൗ​​ഹൃ​​ദ അ​​ന്ത​​രീ​​ക്ഷം സൃ​​ഷ്​​​ടി​​ക്കു​​ന്ന​​തി​​ന്​ വി​​പ​​ണി​​യി​​ലെ വി​​വി​​ധ ഘ​​ട​​ക​​ങ്ങ​​ളെ സ​​ഹാ​​യി​​ക്കും -അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍​​ത്തു.

മ​​സ്​​​ക​​ത്ത്​ സ്​​​റ്റോ​​ക്​ എ​​ക്​​​സ്​​​ചേ​​ഞ്ചി​​ന്​ പു​​തി​​യ ഡ​​യ​​റ​​ക്​​​ട​​ര്‍ ബോ​​ഡി​​നെ​​യും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. മു​​ഹ​​മ്മ​​ദ്​ ബി​​ന്‍ മ​​ഹ്​​​ഫൂ​​ദ്​ അ​​ല്‍ അ​​ര്‍​​ദി​​യാ​​ണ്​ ബോ​​ര്‍​​ഡ്​ ചെ​​യ​​ര്‍​​മാ​​ന്‍.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News