Connect with us
Malayali Express

Malayali Express

രാജ്യദ്രോഹം തെളിഞ്ഞു : സൗദിയില്‍ മൂന്ന് സൈനികരെ വധശിക്ഷയ്ക്ക് വിധേയരാക്കി

GULF

രാജ്യദ്രോഹം തെളിഞ്ഞു : സൗദിയില്‍ മൂന്ന് സൈനികരെ വധശിക്ഷയ്ക്ക് വിധേയരാക്കി

Published

on

ജിദ്ദ: സൗദി അറേബ്യയില്‍ പ്രതിരോധ സേനയിലെ മൂന്ന് ഭടന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി. പ്രതിരോധ സേനയിലെ ഭടന്മാര്‍ എന്ന പദവിയില്‍ സ്വന്തം രാജ്യത്തെ ചതിച്ചരാജ്യദ്രോഹ കുറ്റത്തിനുള്ള ശിക്ഷയാണ് ഇവര്‍ക്ക് ലഭിച്ചതെന്ന് ശനിയാഴ്ച പുറത്തിറക്കിയ ഇതുസംബന്ധിച്ച പ്രസ്താവനയില്‍ സൗദി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ദക്ഷിണ പ്രവിശ്യയില്‍ വെച്ച്‌ ശനിയാഴ്ച വധശിക്ഷ നടപ്പാക്കിയതായും പ്രസ്താവന അറിയിച്ചു.മുഹമ്മദ് അക്കാം, ഷാഹിര്‍ ഹഖ്വി, ഹമൂദ്ഹാസിമിഎന്നീ പേരുള്ള സൈനികര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്. മൂന്ന് പേരും സൈനികര്‍ എന്ന പദവി ദുരുപയോഗപ്പെടുത്തി രാജ്യത്തെ ചതിക്കുകയായിരുന്നു. സ്വന്തം രാജ്യത്തിന്റെ നിലനില്‍പ്പിനെയും സൈനിക താല്‍പ്പര്യങ്ങളെയും അപകടപ്പെടുത്തി കൊണ്ട് ശത്രുക്കളുടെ താല്പര്യത്തിനായി ഇവര്‍ സ്വന്തം രാജ്യത്തെ ഒറ്റികൊടുക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. വിചാരണ വേളയില്‍ നിയമപരമായ സര്‍വ അവകാശങ്ങളും അവര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നു. ഇവരുടെ മേല്‍ ചാര്‍ത്തിയ കുറ്റങ്ങള്‍ തെളിയിക്കപ്പെടുകയും അവര്‍ക്കെതിരെ കോടതി വധശിക്ഷാ വിധി കോടതി പുറപ്പെടുവിക്കുയും ചെയ്തു. നിയമപരവുംനീതിന്യായ പരവുമായ കാര്യങ്ങള്‍ പൂര്‍ത്തിയാവുകയും അതിന്മേല്‍ എല്ലാ നടപടികളും കൈകൊള്ളുകയുമുണ്ടായി. അനന്തരം, അവര്‍ക്കെതിരെയുള്ള വിധി നടപ്പിലാക്കാന്‍ രാജകീയ ഉത്തരവ് ഇറങ്ങുകയായിരുന്നു. തുടര്‍ന്നായിരുന്നു ശിക്ഷ നടപ്പാക്കിയത്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News