USA
ഒന്റാറിയോയിൽ വീണ്ടും സ്റ്റേ അറ്റ് ഹോം ഉത്തരവ് പ്രാബല്യത്തിൽ

പി പി ചെറിയാൻ
ഒന്റാറിയോ(കാനഡ) ∙ ഒന്റാറിയോ പ്രൊവിൻസിൽ വീണ്ടും സ്റ്റേ അറ്റ് ഹോം ഉത്തരവ് ഇന്നു മുതൽ നിലവിൽ വരും. കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്നാണു മൂന്നാമതും സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കേണ്ടി വന്നതെന്ന് പ്രീമിയർ ഡഗ്ഫോർഡ് പറഞ്ഞു. 28 ദിവസത്തേക്കാണ് ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്. ഒന്റാറിയോ പ്രൊവിൻസിൽ ശരാശരി 2800 പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും, ഇതിൽ 18 വയസ്സിനു മുകളിലുള്ളവരെയാണു രോഗം കൂടുതൽ ബാധിക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
കാനഡയിൽ സ്റ്റേറ്റ് ഓഫ് എമർജൻസി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പ്രൊവിൻസാണ് ഒന്റാറിയോ. പ്രൊവിൻസിൽ വാക്സിനേഷൻ വർധിപ്പിക്കുന്നതിനും ആരാധനാലയങ്ങൾ ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ വാക്സീൻ ക്ലിനിക്കുകൾ ആരംഭിക്കുന്നതിനും നടപടികൾ സ്വീകരിച്ചതായി ഡഗ്ഫോർഡ് പറഞ്ഞു. സ്റ്റേ അറ്റ് ഹോം നിലനിൽക്കുന്ന നാലാഴ്ചക്കുള്ളിൽ 40 ശതമാനം ഒന്റാറിയോ നിവാസികൾക്കും കോവിഡ് വാക്സീൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അത്യാവശ്യ സർവീസിലുള്ളവരൊഴികെ എല്ലാവർക്കും സ്റ്റേ അറ്റ് ഹോം ഉത്തരവ് ബാധകമാണ്. ഗ്രോസറി സ്റ്റോറുകൾ, ഹെൽത്ത് കെയർ സർവീസസ് എന്നിവ അത്യാവശ്യ സർവീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 17 നുശേഷം ഏറ്റവും കൂടുതൽ കേസ്സുകൾ (3215) ബുധനാഴ്ച രാവിലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടു. 17 മരണവും ഇതിൽ ഉൾപ്പെടുന്നു. ഇതോടൊ ഒന്റാറിയോ പ്രൊവിൻസിൽ മാത്രം മരിച്ചവരുടെ എണ്ണം 7475 ആയി ഉയർന്നു.
-
KERALA7 hours ago
ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല
-
KERALA7 hours ago
വിദ്വേഷ പരാമര്‍ശം: മന്ത്രി സുനില്‍കുമാര്‍ കുരുക്കില്‍; പരാതി കോടതിയിലേക്ക്
-
KERALA7 hours ago
കതിരൂര്‍ ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന്‍ സിപിഎം; ഒത്തുകളിക്കാന്‍ പോലീസ്
-
KERALA8 hours ago
കണക്കില്ലാതെ ഷാജി: വിജിലന്‍സ് പെടുത്തി കളഞ്ഞു; മുട്ടുവിറച്ചു കെ.എം. ഷാജി
-
KERALA8 hours ago
ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ
-
INDIA9 hours ago
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 13 പേര് മരിച്ചു
-
INDIA9 hours ago
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു
-
KERALA9 hours ago
വയനാട്ടില്‍ ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്