GULF
സൗദിയില്‍ ട്രാഫിക് അപകടങ്ങളില്‍ 34 ശതമാനം കുറവ് : ആഭ്യന്തര മന്ത്രി

ജിദ്ദ: കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗുരുതര ട്രാഫിക് അപകടങ്ങളുടെ എണ്ണം 34 ശതമാനം കുറഞ്ഞതായി ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഉൗദ് ബിന്‍ നാഇഫ് വ്യക്തമാക്കി. മരണ നിരക്കുകളില്‍ 51 ശതമാനവും കുറവുണ്ട്. മുമ്പ് ഒരു ലക്ഷം ആളുകള്‍ക്ക് 28 മരണം എന്നായിരുന്നു. അടുത്തിടെ ഒരു ലക്ഷമാളുകള്‍ക്ക് 13.5 എന്നായെന്നും ആഭ്യന്തര മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ദേശീയ പരിവര്‍ത്തന പരിപാടി ആരംഭിച്ച 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ട്രാഫിക് അപകടങ്ങളുടെ എണ്ണത്തില്‍ നല്ല കുറവാണുണ്ടായത്. അപകട ഫലമായുണ്ടാകുന്ന സാമ്ബത്തിക ചെലവ് ഏകദേശം ആറ് ബില്യണ്‍ റിയാല്‍ കുറഞ്ഞതായും ആഭ്യന്തര മന്ത്രി പറഞ്ഞു. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിന് സൗദി അറേബ്യ മന്ത്രിതല സമിതി രൂപവത്കരിച്ചു.
ഗതാഗത സുരക്ഷക്ക് ട്രാഫിക് നിയന്ത്രണത്തിെന്റയും എന്ജിനീയറിങ്ങിെന്റയും പുതിയ സാേങ്കതിക വിദ്യകളും രീതികളും പിന്തുടരുക, ട്രാഫിക് ലംഘനങ്ങള്‍ കുറക്കുക, റോഡ് സുരക്ഷ നിലവാരം ഉയര്‍ത്തുക, അപകടത്തില്‍പെടുന്നവര്‍ക്കുള്ള വൈദ്യ സേവനം വികസിപ്പിക്കുക, രാജ്യത്തെ എല്ലാ മേഖലകളിലും സ്ഥിരവും താല്കാലികവുമായ നിരീക്ഷണ സംവിധാനം വ്യാപിപ്പിക്കുക എന്നിവ സംവിധാനത്തിെന്റ ലക്ഷ്യമായിരുന്നു. വിഷന്‍ 2030െന്റ ലക്ഷ്യങ്ങളിലൊന്നാണ് ട്രാഫിക് സുരക്ഷ.
ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഇതിനായി പ്രവര്‍ത്തിക്കുകയാണ്. കാര്യക്ഷമമായ ട്രാഫിക് നിയന്ത്രണവും സാേങ്കതികവിദ്യയുടെ മികച്ച ഉപയോഗവും അപകടം കുറയാന്‍ സഹായിച്ചു. ബോധവത്കരണത്തിലൂടെയും മികച്ച സംവിധാനങ്ങള്‍ നടപ്പാക്കുന്നതിലൂടെയും ട്രാഫിക് സംവിധാനം വികസിപ്പിക്കുന്നതിലൂടെയും അപകട മരണത്തില്‍ നിന്നും ഭൗതിക നഷ്ടങ്ങളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാനാകുമെന്നും സൗദി ആഭ്യന്തര മന്ത്രി പറഞ്ഞു.
-
KERALA7 hours ago
ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല
-
KERALA7 hours ago
വിദ്വേഷ പരാമര്‍ശം: മന്ത്രി സുനില്‍കുമാര്‍ കുരുക്കില്‍; പരാതി കോടതിയിലേക്ക്
-
KERALA8 hours ago
കതിരൂര്‍ ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന്‍ സിപിഎം; ഒത്തുകളിക്കാന്‍ പോലീസ്
-
KERALA8 hours ago
കണക്കില്ലാതെ ഷാജി: വിജിലന്‍സ് പെടുത്തി കളഞ്ഞു; മുട്ടുവിറച്ചു കെ.എം. ഷാജി
-
KERALA8 hours ago
ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ
-
INDIA9 hours ago
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 13 പേര് മരിച്ചു
-
INDIA9 hours ago
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു
-
KERALA9 hours ago
വയനാട്ടില്‍ ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്