Connect with us
Malayali Express

Malayali Express

സ്വകാര്യ ആശുപത്രികളില്‍ കോവിഡ്​ ടെസ്​റ്റ് നടത്താന്‍ ​300 റിയാല്‍

GULF

സ്വകാര്യ ആശുപത്രികളില്‍ കോവിഡ്​ ടെസ്​റ്റ് നടത്താന്‍ ​300 റിയാല്‍

Published

on

ദോഹ: ഖത്തറിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി കോവിഡ്​ ടെസ്​റ്റ് നടത്താന്‍ ​300 റിയാല്‍ മതിയാകും . യാത്രാ ആവശ്യങ്ങളടക്കമുള്ളവക്ക്​ കോവിഡ്​ ടെസ്​റ്റ്​ നടത്താനുള്ള ഫീസ്​ നിരക്ക് 300 റിയാലായി ഏകീകരിച്ച്‌ ഖത്തര്‍ ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി.

ഏപ്രില്‍ 8ന്​ വ്യാഴാഴ്​ച മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. ഖത്തറില്‍ കോവിഡ്​ രോഗികള്‍ കൂടിവരുന്ന പശ്​ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ യാത്രാആവശ്യങ്ങള്‍ക്കുള്ള കോവിഡ്​ പരിശോധന നിര്‍ത്തലാക്കിയിരുന്നു. കോവിഡ്​ രോഗലക്ഷണമുള്ളവര്‍ക്ക്​ മാത്രമേ നിലവില്‍ ഇവിടെ നിന്ന്​ ടെസ്​റ്റ്​ നടത്തുന്നുള്ളൂ.

അതെ സമയം റെഡ്​ക്രസന്‍റിന്‍െറ ആശുപത്രികളില്‍ നല്‍കുന്ന സൗജന്യകോവിഡ്​ പരിശോധനയും തല്‍ക്കാലം നിര്‍ത്തി വച്ചേക്കാന്‍ സാധ്യതയുണ്ട് .യാത്രാ ആവശ്യങ്ങള്‍ക്കുള്ള ടെസ്​റ്റിന്​ സ്വകാര്യആശുപത്രികളെ സമീപിക്കാനാണ് അധികൃതരുടെ നിര്‍ദ്ദേശം .
നേരത്തെ രാജ്യത്തെ സ്വകാര്യആശുപത്രികളില്‍ 500 റിയാല്‍ വരെയാണ്​ ഫീസ്​ ഈടാക്കിയിരുന്നത്​. ഈ തുകയാണ്​ ഇപ്പോള്‍ 300 റിയാല്‍ ആക്കി കുറച്ചിരിക്കുന്നത്​. ഖത്തര്‍ അടക്കമുള്ള ഗള്‍ഫ്​ രാജ്യങ്ങളില്‍ നിന്ന്​ ഇന്ത്യയിലേക്ക്​ പോകാന്‍ നിലവില്‍ മുന്‍കൂര്‍ കോവിഡ്​ പരിശോധന നിര്‍ബന്ധമാണ്​.

Continue Reading

Latest News