Connect with us
Malayali Express

Malayali Express

വാക്സിന്‍ കയറ്റുമതിയില്‍ കാലതാമസമെന്ന് പരാതി ; സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്ട്രസെനകയുടെ നോട്ടീസ്

INDIA

വാക്സിന്‍ കയറ്റുമതിയില്‍ കാലതാമസമെന്ന് പരാതി ; സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്ട്രസെനകയുടെ നോട്ടീസ്

Published

on

മുംബൈ: കോവിഡ് വാക്സിന്‍ വിതരണത്തില്‍ കാലതാമസം വരുത്തിയതിന് ഇന്ത്യന്‍ മരുന്ന് കമ്ബനി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസ് നല്‍കി ആസ്ട്രസെനക. വക്കീല്‍ നോട്ടീസ് ലഭിച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ അദര്‍ പൂനവാല സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ വാക്സിന്റെ ആവശ്യകത വര്‍ധിച്ചതോടെയാണ് ആഗോള തലത്തിലുള്ള വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി .അതെ സമയം രാജ്യത്ത്
കോവിഡ് വ്യാപന തീവ്രത കുറഞ്ഞാല്‍ ജൂണ്‍ മാസത്തോടെ കയറ്റുമതി ക്രമീകരിക്കാന്‍ പ്രതീക്ഷിക്കുന്നതെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതികരിച്ചത് .

ബ്രിട്ടന്‍ ആസ്ഥാനമായ മരുന്ന് കമ്പനി ‘ആസ്ട്രസെനെക’യുടെ കോവിഡ് വാക്സിന്‍ ‘കോവിഷീല്‍ഡ്’ എന്ന പേരില്‍ ഉല്‍പാദിപ്പിച്ച്‌ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും വിതരണം നടത്തുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്.
അതെ സമയം രാജ്യത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാകുകയാണ്. മഹാരാഷ്​ട്രയുടെ പല പ്രദേശങ്ങളിലും വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. വാക്​സിന്‍ ക്ഷാമമുണ്ടെന്ന പരാതിയുമായി നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ രംഗത്തെത്തിയിരുന്നു. എന്നാല്‍ വാക്സിന്‍ വിതരണത്തില്‍ യാതൊരു പ്രശ്നവുമില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സ്ഥിരീകരിച്ചത് .

Continue Reading

Latest News