Connect with us
Malayali Express

Malayali Express

സിപിഎം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുന്നു : കെ സുരേന്ദ്രന്‍

KERALA

സിപിഎം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുന്നു : കെ സുരേന്ദ്രന്‍

Published

on

പത്തനംതിട്ട: സിപിഎം സംസ്ഥാന വ്യാപകമായി അതിക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ സഹായം സിപിഎമ്മിന് കിട്ടുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പൊലീസ് നിഷ്‌ക്രിയമാണ്. അക്രമികളെ കയ്യില്‍ കിട്ടിയിട്ടു പോലും നടപടി എടുക്കുന്നില്ല. പൊലീസ് നിഷ്‌ക്രിയമായി ഇരുന്നാല്‍ കയ്യും കെട്ടി നോക്കി ഇരിക്കാന്‍ ബിജെപിയെ കിട്ടില്ലെന്നും ശക്തമായ ഇടപെടലുണ്ടാകുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യത ഉറപ്പാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ വച്ച്‌ അട്ടിമറിക്ക് സിപിഎം ശ്രമിക്കുകയാണ്. പോസ്റ്റല്‍ ബാലറ്റ് എത്ര എണ്ണം ഉണ്ട്. എത്ര പോള്‍ ചെയ്തു. എത്ര ശതമാനം. കമ്മിഷന്‍ സമാഹരിച്ചത് സമാഹരിക്കാത്തത് ഇനം തിരിച്ചു സ്ഥാനാര്‍ഥികള്‍ക്ക് നല്‍കണം. പോസ്റ്റല്‍ ബാലറ്റ് കൈകാര്യം ചെയ്യാന്‍ സിപിഎം പ്രത്യേക സംഘടന സംവിധാനം ഉണ്ടാക്കിയെന്നും സുരേന്ദ്രന്‍ ആക്ഷേപം ഉന്നയിച്ചു.

Continue Reading

Latest News