Connect with us
Malayali Express

Malayali Express

കട്ടപ്പനയില്‍ വീട്ടമ്മയെ വായില്‍ തുണി തിരുകി കൊലപ്പെടുത്തിയ നിലയില്‍

KERALA

കട്ടപ്പനയില്‍ വീട്ടമ്മയെ വായില്‍ തുണി തിരുകി കൊലപ്പെടുത്തിയ നിലയില്‍

Published

on

കട്ടപ്പന : കട്ടപ്പന കൊച്ചുതോവാളയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി. ഇന്ന് വെളുപ്പിനെയാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. കൊച്ചുപുരയ്ക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ (65) യാണ് കൊല്ലപ്പെട്ടത്.

പുലര്‍ച്ചെ ജോര്‍ജിന്റെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. വായില്‍ തുണി തിരികിയ നിലയിലാണ് ചിന്നമ്മയുടെ മൃതദേഹം കാണപ്പെട്ടത്. വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

വീടിന്റെ മുകളിലെ നിലയില്‍ ഉറങ്ങിയ ഭര്‍ത്താവ് താഴെ എത്തിയപ്പോഴാണ് ചിന്നമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ തുണി തിരുകി കാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഇവരുടെ കഴുത്തിലുണ്ടായിരുന്ന മാലയും നഷ്ടമായിട്ടുണ്ട്.

അകത്തു നിന്നും, പുറത്തു നിന്നും ജോര്‍ജിന്റെ വീട് പൂട്ടിയ നിലയിലായിരുന്നു. ചിന്നമ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി സെന്റ്. ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കട്ടപ്പന ഡിവൈഎസ്പി സന്തോഷ് കുമാര്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്് ലഭിച്ച ശേഷം മാത്രമെ മരണകാരണം സംബന്ധിച്ച്‌ വ്യക്തത വരികയുള്ളൂ. വീടിന്റെ പുറകിലെ വാതില്‍ തുറന്ന നിലയിലായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

Continue Reading

Latest News