INDIA
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു: 1.26 ലക്ഷം പുതിയ രോഗികള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. അതേസമയം 24 മണിക്കൂറിനിടെ 59,258 പേര് രോഗമുക്തി നേടി.
685 പേരാണ് രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ആകെ മരണം 1,66,862 ആയി. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. ഇതുവരെ 1,18,51,393 പേര് രോഗമുക്തി നേടി. നിലവില്‍ 9,10,319 പേരാണ് ചികിത്സയിലുള്ളത്. 9,01,98,673 പേര് ഇതുവരെ കോവിഡ് വാക്സിന് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 25,26,77,379 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്.
അതേസമയം കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്വന്തം പൗരന്മാര്ക്ക് അടക്കം ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ് ഭരണകൂടം. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. ഓക്ലാന്ഡില് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ജസീന്ദ ആര്ഡെന് ആണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി വാക്സിനെടുത്തത്. മാര്‍ച്ച് ഒന്നിനാണ് മോദി ആദ്യ വാക്സിന് സ്വീകരിച്ചിരുന്നത്.
-
KERALA7 hours ago
ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല
-
KERALA7 hours ago
വിദ്വേഷ പരാമര്‍ശം: മന്ത്രി സുനില്‍കുമാര്‍ കുരുക്കില്‍; പരാതി കോടതിയിലേക്ക്
-
KERALA7 hours ago
കതിരൂര്‍ ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന്‍ സിപിഎം; ഒത്തുകളിക്കാന്‍ പോലീസ്
-
KERALA7 hours ago
കണക്കില്ലാതെ ഷാജി: വിജിലന്‍സ് പെടുത്തി കളഞ്ഞു; മുട്ടുവിറച്ചു കെ.എം. ഷാജി
-
KERALA8 hours ago
ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ
-
INDIA9 hours ago
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 13 പേര് മരിച്ചു
-
INDIA9 hours ago
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു
-
KERALA9 hours ago
വയനാട്ടില്‍ ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്