INDIA
കോവിഡ് വ്യാപനം രൂക്ഷമാകുന്നു: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷനും ചര്‍ച്ച ചെയ്യാനായാണ് അദ്ദേഹം മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. വൈറസ് വ്യാപനം തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. വൈകിട്ട് 6.30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം ചേരുന്നത്.
രാജ്യത്ത് പ്രതിദിന പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിന് മുകളിലായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി, തമിഴ്നാട്, പഞ്ചാബ് തുടങ്ങി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടായിരിക്കും അദ്ദേഹം ആദ്യം ചര്‍ച്ച നടത്തുക.
കോവിഡ് വൈറസ് വ്യാപനം ആരംഭിച്ചത് മുതല്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി നിരന്തരം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. മാര്‍ച്ച് 17 നാണ് അദ്ദേഹം അവസാനമായി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്.
-
KERALA8 hours ago
ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല
-
KERALA8 hours ago
വിദ്വേഷ പരാമര്‍ശം: മന്ത്രി സുനില്‍കുമാര്‍ കുരുക്കില്‍; പരാതി കോടതിയിലേക്ക്
-
KERALA8 hours ago
കതിരൂര്‍ ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന്‍ സിപിഎം; ഒത്തുകളിക്കാന്‍ പോലീസ്
-
KERALA8 hours ago
കണക്കില്ലാതെ ഷാജി: വിജിലന്‍സ് പെടുത്തി കളഞ്ഞു; മുട്ടുവിറച്ചു കെ.എം. ഷാജി
-
KERALA8 hours ago
ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ
-
INDIA9 hours ago
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 13 പേര് മരിച്ചു
-
INDIA10 hours ago
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു
-
KERALA10 hours ago
വയനാട്ടില്‍ ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്