Connect with us
Malayali Express

Malayali Express

മാര്‍ത്തോമാ കനേഡിയന്‍ പള്ളി വികാരിമാര്‍ക്ക് സിഎംആര്‍സിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കുന്നു

USA

മാര്‍ത്തോമാ കനേഡിയന്‍ പള്ളി വികാരിമാര്‍ക്ക് സിഎംആര്‍സിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കുന്നു

Published

on


ജോയിച്ചന്‍ പുതുക്കുളം


കാല്‍ഗറി: മാര്‍ത്തോമാ നോര്‍ത്ത് അമേരിക്കന്‍ ആന്‍ഡ് യൂറോപ്പ് ഭദ്രാസനത്തിനു കീഴിലുള്ള കനേഡിയന്‍ പള്ളി വികാരിമാര്‍ക്കു കനേഡിയന്‍ മാര്‍ത്തോമാ റീജിയണല്‍ കമ്മിറ്റിയുടെ (CMRC) നേതൃത്വത്തില്‍ യാത്രയയപ്പ് ചടങ്ങ് അുൃശഹ 12, തിങ്കളാഴ്ച നടത്തപെടുന്നതായിരിക്കും.
കനേഡിയന്‍ റീജിയനില്‍ ഉള്ള എഡ്മണ്ടന്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാരി റെവ. തോമസ് യേശുദാസന്‍, കാല്‍ഗറി & വാന്‍കൂവര്‍ സ്. തോമസ് മാര്‍ത്തോമാ ഇടവകളുടെ വികാരി റെവ. സന്തോഷ് മാത്യു, ടോറോന്റോ കനേഡിയന്‍ മാര്‍ത്തോമാ ഇടവക വികാരി റെവ. സുനില്‍ മാത്യു, ടോറോന്റോ സെന്റ് മാത്യൂസ് മാര്‍ത്തോമാ ഇടവക വികാരി റെവ. മോന്‍സി വര്‍ഗീസ് എന്നിവര്‍ക്കുള്ള യാത്രയപ്പ് ചടങ്ങില്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. ഐസക്ക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ പ്രധാന സന്ദേശം നല്‍കുന്നതായിരിക്കും. പരിപാടിയില്‍ വിവിധ കനേഡിയന്‍ മാര്‍ത്തോമാ ഇടവകാംഗങ്ങളുടെ സംഗീത ആശംസകളും ഓര്‍മ്മകള്‍ പങ്കിടലും ഉണ്ടായിരിക്കുന്നതായിരിക്കും. പ്രോഗ്രാം മാര്‍ത്തോമാ മീഡിയ യൂട്യൂബ് ചാനല്‍ വഴി ഏപ്രില്‍ 12ന് വൈകിട്ട് 8:30 (ടോറോന്റോ), വൈകിട്ട് 6:30 (കാല്‍ഗറി/എഡ്മണ്ടന്‍), വൈകുന്നേരം 5:30 (വാന്‍കൂവര്‍) സമയങ്ങളില്‍ സംപ്രേഷണം ചെയ്യപെടുന്നതായിരിക്കും.
Mar Thoma Media: https://youtu.be/ZE8RJYC6nvQജോസഫ് ജോണ്‍ കാല്‍ഗറി അറിയിച്ചതാണിത്.

Continue Reading

Latest News