KERALA
ആരിഫിന്റെ പോസ്റ്റര്‍ വിവാദത്തിലേക്ക് : വ്യക്തിപൂജ എല്‍ഡിഎഫില്‍; വിനയാകുമോ ?

സജി വിശ്വംഭരന്
മുഖ്യമന്ത്രിയുടെ ചിത്രമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചരണത്തിനായി സിപിഎം ഉപയോഗിച്ചത്. അതേസമയം മുഖ്യമന്ത്രി അല്ലാതെ മറ്റൊരു ചിത്രവും ആരും അധികം ഉപയോഗിക്കുകയും ചെയ്തിരുന്നില്ല. ക്യാപറ്റന് എന്ന ടാഗില്‍ മുഖ്യമന്ത്രി പിണറായി കളം നിറഞ്ഞപ്പോള്‍ തന്നെ ആലപ്പുഴയില്‍ നിന്നും മറ്റൊരു വ്യക്തിപൂജാ വിവാദവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ആരിഫ് എംപി.യുടെ പടംവെച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് പോസ്റ്ററടിച്ചുനല്‍കിയതാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരിക്കുന്നത്
പാര്‍ട്ടിയുടെയോ തിരഞ്ഞെടുപ്പു കമ്മിറ്റിയുടെയോ അനുമതിയില്ലാതെയായിരുന്നു ഇതെന്നാണ് ആരോപണം. പാര്‍ട്ടി അറിഞ്ഞല്ല ഇതു ചെയ്തതെന്ന് ജില്ലാ സെക്രട്ടറി ആര്. നാസര്‍ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ എല്ലാ ജനപ്രതിനിധികളും മത്സരിക്കുന്നവര്‍ക്കുവേണ്ടി പ്രത്യേകം പ്രസ്താവന ഇറക്കണമെന്നു നിര്‍ദേശിച്ചിരുന്നു. പടംവെച്ച് പോസ്റ്ററിറക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍, ആരിഫ് തന്റെ വര്‍ണചിത്രം സഹിതം പോസ്റ്റര്‍ അടിച്ചു നല്‍കുകയായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ വിജയിക്കട്ടെ എന്ന സദുദ്ദേശ്യത്തോടെയാണ് അദ്ദേഹം ചെയ്തതെന്നാണ് കരുതുന്നത്. പാര്‍ട്ടിയെയോ തിരഞ്ഞെടുപ്പു ചുമതലക്കാരെയോ അറിയിച്ചിരുന്നില്ല. ചെലവ് അദ്ദേഹംതന്നെയാണ് വഹിച്ചതെന്നും നാസര്‍ പറഞ്ഞു അരൂര്‍ മുതല്‍ കരുനാഗപ്പള്ളിവരെയുള്ള നിയോജകമണ്ഡലങ്ങളിലാണ് എ.എം. ആരിഫിന്റെയും സ്ഥാനാര്‍ത്ഥിയുടെയും ചിത്രംവെച്ച പോസ്റ്റര്‍ അടിച്ചുനല്‍കിയത്. എം.എം. ആരിഫിന്റെ ലോക്സഭാണ്ഡല പരിധിയാണിത്. അതേസമയം ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ ചിത്രം പോലും ഇല്ലാത്ത പശ്ചാത്തലത്തിലായിരുന്നു ആരിഫിന്റെ ചിത്രം എത്തിയത് എന്നതും ശ്രദ്ധേയമാണ്.
മത്സരരംഗത്തുനിന്നു മാറിനില്‍ക്കുന്ന മന്ത്രിമാരായ ജി. സുധാകരന്, തോമസ് ഐസക് എന്നിവരുടെ ചിത്രവും സ്ഥാനാര്‍ത്ഥിയുടെ ചിത്രവുംവെച്ച പോസ്റ്റര്‍ ആലപ്പുഴ, അമ്ബലപ്പുഴ മണ്ഡലങ്ങളിലിറക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നു. അത് അവരുടെ അഭാവം വിവാദമാകുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു. പോസ്റ്റര്‍വിവാദം അമ്പലപ്പുഴയില്‍ മറ്റൊരുരീതിയില്‍ക്കൂടി വിവാദമായിരിക്കുകയാണ്. മന്ത്രി ജി. സുധാകരന്റെ ചിത്രംവെച്ച പോസ്റ്റര്‍ മാറ്റിയാണ് എംപി. യുടെ പോസ്റ്റര്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടത്. ഇതും മുറുമുറുപ്പുകള്‍ക്കു കാരണമായിട്ടുണ്ട്. കെ.സി. വേണുഗോപാല്‍ എംപി. യുടെ ചിത്രംവെച്ച പോസ്റ്ററുകള്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്നു. സമാനരീതിയിലാണ് എ.എം. ആരിഫ് പണംമുടക്കി ഇത്തരം പോസ്റ്റര്‍ അടിച്ചിറക്കിയത്. ആരിഫിന്റെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷം ഉടലെടുത്തിട്ടുണ്ട്. ഇതിനെതിരെ പാര്‍ട്ടി നടപടി എടുക്കുമോ എന്ന് കണ്ടു തന്നെ അറിയേണ്ടതുണ്ട്.

ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല

വിദ്വേഷ പരാമര്‍ശം: മന്ത്രി സുനില്‍കുമാര്‍ കുരുക്കില്‍; പരാതി കോടതിയിലേക്ക്

കതിരൂര്‍ ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന്‍ സിപിഎം; ഒത്തുകളിക്കാന്‍ പോലീസ്
-
KERALA8 hours ago
ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല
-
KERALA8 hours ago
വിദ്വേഷ പരാമര്‍ശം: മന്ത്രി സുനില്‍കുമാര്‍ കുരുക്കില്‍; പരാതി കോടതിയിലേക്ക്
-
KERALA8 hours ago
കതിരൂര്‍ ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന്‍ സിപിഎം; ഒത്തുകളിക്കാന്‍ പോലീസ്
-
KERALA8 hours ago
കണക്കില്ലാതെ ഷാജി: വിജിലന്‍സ് പെടുത്തി കളഞ്ഞു; മുട്ടുവിറച്ചു കെ.എം. ഷാജി
-
KERALA8 hours ago
ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ
-
INDIA9 hours ago
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 13 പേര് മരിച്ചു
-
INDIA9 hours ago
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു
-
KERALA10 hours ago
വയനാട്ടില്‍ ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്