Connect with us
Malayali Express

Malayali Express

സുപ്രീംകോടതി കേസ് വഴിക്ക് നീങ്ങും: പിണറായിവിജയനെ പൂട്ടാന്‍ ഇഡി; ലാവ്‌ലിന്‍കേസില്‍ ഇഡി രംഗത്ത് – അറസ്റ്റിലേക്ക് നീങ്ങും

KERALA

സുപ്രീംകോടതി കേസ് വഴിക്ക് നീങ്ങും: പിണറായിവിജയനെ പൂട്ടാന്‍ ഇഡി; ലാവ്‌ലിന്‍കേസില്‍ ഇഡി രംഗത്ത് – അറസ്റ്റിലേക്ക് നീങ്ങും

Published

on

ആദിത്യവര്‍മ

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പൂട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിണറായിയെ അറസ്റ്റുചെയ്യാന്‍ തന്നെയാണ് ഇഡിയുടെ നീക്കം. സുപ്രീംകോടതിയില്‍ കേസ് നടക്കുമ്പോള്‍ തന്നെ ഇഡി രണ്ടും കല്പിച്ചു രേഖകള്‍ പരിശോധിച്ചു വൃക്തത വരുത്തുകയാണ്. ലാവ്‌ലിന്‍ കേസില്‍ കോടികളുടെ കള്ളപ്പണ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്. ക്രൈം നന്ദകുമാര്‍ ഇതു സംബന്ധിച്ച രേഖകള്‍ കൈമാറി കഴിഞ്ഞു. ഇന്നലെ ഏഴു മണിക്കൂറാണ് നന്ദകുമാറിനെ ചോദ്യം ചെയ്തു കൃത്യതവരുത്തിയത്. ഇനി 20നു വീണ്ടും ഹാജരാകണം. വളരെ ഗൗരവമായിട്ടാണ് ഇഡി മുന്നോട്ടു പോകുന്നത്. പിണറായി വിജയനെ അറസ്റ്റു ചെയ്യുക എന്ന ലക്ഷ്യത്തോടയൊണ് മുന്നോട്ടു പോകുന്നത്. സുപ്രീംകോടതി വരെ പിണറായിവിജയനെ വെറുതെ വിട്ടതും പ്രതിസ്ഥാനത്തു നിന്നും നീക്കം ചെയ്തതുമാണ്. എന്നാല്‍ കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്. ജഡ്ജിമാര്‍ വരെ ആരോപണം നേരിടുന്ന കേസായി ഇതു മാറി കഴിഞ്ഞു. ഏതായാലും പല ജഡ്ജിമാര്‍ മാറി നില്ക്കുകയാണ്.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ (1996-98) നടന്ന ഇടപാടിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്. 374 കോടി രൂപക്ക് ആനുപാതികമായ നേട്ടമുണ്ടായില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായെന്നുമായിരുന്നു സിഎജിയുടെ (കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട്.

കേസിന്റെ നാള്‍വഴികളിലൂടെ:

1994 മാര്‍ച്ച് 29: പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം വൈദ്യുതപദ്ധതികള്‍ നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

1995 ആഗസ്ത് 10: പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ആധുനീകരണ പദ്ധതിക്ക് എസ്എന്‍സി ലാവ്ലിനും കമ്പനിയുമായി കേരള വിദ്യുച്ഛക്തി ബോര്‍ഡ് ധാരണാപത്രം ഒപ്പുവെയ്ക്കുന്നു. സി.വി. പദ്മരാജനായിരുന്നു വൈദ്യുതിമന്ത്രി.

1996 ഫിബ്രവരി 24: പദ്ധതി നടത്തിപ്പിന് എസ്.എന്‍.സി. ലാവ്ലിന്‍ കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചുകൊണ്ട് കരാര്‍ ഒപ്പിടുന്നു. അന്ന് എ.കെ.ആന്റണിമന്ത്രിസഭയില്‍ ജി. കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രി.

1996 മെയ് 20: ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി എല്‍.ഡി.എഫ്. മന്ത്രിസഭ അധികാരത്തിലേറുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രി.

1996 സപ്തംബര്‍ 16: വൈദ്യുത മേഖലയിലെ വികസനത്തെക്കുറിച്ച് പഠിക്കാന്‍ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം ഇ. ബാലാനന്ദന്റെ നേതൃത്വത്തില്‍ സമിതിയെ നിയമിച്ചു.

1996 ഒക്ടോബര്‍ 23: പിണറായി വിജയന്‍ കാനഡ സന്ദര്‍ശിക്കുന്നു.

1997 ഫിബ്രവരി 2: ബാലാനന്ദന്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. പള്ളിവാസല്‍, ചെങ്കുളം വൈദ്യുത പദ്ധതികള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘ഭെല്ലി’നെ പരിഗണിക്കാമെന്നും നിര്‍ദ്ദേശം.

1997 ഫിബ്രവരി 10: സര്‍ക്കാരും ലാവ്ലിനുമായുള്ള അന്തിമ കരാര്‍ ഒപ്പുവെയ്ക്കുന്നു. പദ്ധതി നവീകരണത്തിന് ഉപകരണങ്ങള്‍ വാങ്ങാനുള്ള ചുമതലകൂടി ലാവ്ലിനു നല്‍കി കരാര്‍ തുക 153.6 കോടിയായി പുതുക്കി നിശ്ചയിക്കുന്നു.

1997 ജൂണ്‍ 11: മുഖ്യമന്ത്രി ഇ.കെ. നായനാരും പിണറായി വിജയനും കാനഡ സന്ദര്‍ശിക്കുന്നു.

1998 ഏപ്രില്‍ 25: മലബാര്‍ കാന്‍സര്‍ സെന്ററിന് സാമ്പത്തികസഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് കനേഡിയന്‍ സര്‍ക്കാരിന് കീഴിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു.

1998 ജൂലായ് 6: കേരള സര്‍ക്കാരും കാനഡയിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി വായ്പാകരാര്‍ ഒപ്പുവെയ്ക്കുന്നു.

2001: എ.കെ. ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ യു.ഡി.എഫ്. എം.എല്‍.എ.മാര്‍ എഴുതി ഒപ്പിട്ടുകൊടുത്തതനുസരിച്ച് ലാവ്ലിന്‍ കരാറിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.

2005 ജൂലായ് 9: ലാവ്ലിന്‍ ഇടപാട്: 374 കോടി പാഴായെന്ന് സി.എ.ജി. റിപ്പോര്‍ട്ട്.

2005 ജൂലായ് 22: ലാവ്ലിന്‍ കരാര്‍ എല്‍.ഡി.എഫിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍.

2006 ഫിബ്രവരി 28: ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്. പ്രഥമ വിവര റിപ്പോര്‍ട്ട് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്നു. വൈദ്യുതി ബോര്‍ഡിലെ മുന്‍ ചെയര്‍മാനടക്കം ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ.

2006 മാര്‍ച്ച് 1: ലാവ്ലിന്‍ അഴിമതി കേസ് അന്വേഷണം സി.ബി.ഐ.യ്ക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുന്നു.

2006 ജൂണ്‍ 1: സി.ബി.ഐ. കൊച്ചി യൂണിറ്റ് പ്രാരംഭ അന്വേഷണം ആരംഭിക്കുന്നു.

2006 ജൂലായ് 19: ‘ക്രൈം’ എഡിറ്റര്‍ നന്ദകുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിക്ക് ലാവലിന്‍ കേസ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ വിശദീകരണം.

2006 നവംബര്‍ 16:ലാവ്ലിന്‍ കേസ് അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിക്കുന്നു.

2006 നവംബര്‍ 22: സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍. അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായത്തെപ്പറ്റി അറിയില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.

2007 ജനവരി 16: ലാവ്ലിന്‍ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിടുന്നു.

2007 ഫിബ്രവരി 8: ലാവ്ലിന്‍ കേസ് സി.ബി.ഐ. ചെന്നൈ യൂണിറ്റ് അന്വേഷിക്കണമെന്ന് സി.ബി.ഐ. ഡയറക്ടര്‍ ഉത്തരവിടുന്നു.

2007 ഫിബ്രവരി 13: സി.ബി.ഐ. ചെന്നൈ യൂണിറ്റ് പ്രഥമ വിവര റിപ്പോര്‍ട്ട് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുന്നു.

2008 ഫിബ്രവരി 22: ലാവ്ലിന്‍ കരാര്‍ മൂലം സംസ്ഥാനത്തിന് ഒരു നേട്ടവും ഉണ്ടായില്ലെന്ന് സി.ബി.ഐ.

2008 മെയ് 18: പിണറായി വിജയനില്‍നിന്ന് സി.ബി.ഐ. തെളിവെടുത്തു.

2009 ജനവരി 22: ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിക്കൊണ്ട് സി.ബി.ഐ. ചീഫ് സെക്രട്ടറിക്കും ഗവര്‍ണര്‍ക്കും കത്തയച്ചു.

2009 ജനവരി 23: അന്വേഷണ പുരോഗതി വിശദീകരിച്ചുകൊണ്ട് സി.ബി.ഐ. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പിണറായിയെ ഒമ്പതാം പ്രതിയാക്കി കുറ്റപത്രം.

2009 ഫിബ്രവരി 12: പ്രോസിക്യൂഷന്‍ അനുമതിക്കായി ഹൈക്കോടതി സര്‍ക്കാരിന് മൂന്നുമാസം സമയം നല്‍കി.

2009 ഫിബ്രവരി 14: പിണറായി വിജയന് പി.ബി.യുടെ പിന്തുണ. കേസ് രാഷ്ട്രീയപ്രേരിതമെന്ന് വിലയിരുത്തല്‍.

2009 ഫിബ്രവരി 17: എ.ജി.യുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പ്രോസിക്യൂഷന്‍ സംബന്ധിച്ച നടപടിയെന്ന് മുഖ്യമന്ത്രി.

2009 മാര്‍ച്ച് 28: പ്രോസിക്യൂഷന്‍ സംബന്ധിച്ച് മന്ത്രിസഭ ഉടന്‍ തീരുമാനിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്.

2009 മെയ് 2: പിണറായിയെ പ്രോസിക്യൂട്ട് ചെയ്യരുതെന്ന് എ.ജി.യുടെ നിയമോപദേശം.

2009 മെയ് 3: എ.ജി.യുടെ ഉപദേശം അംഗീകരിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.

2009 മെയ് 6: പ്രോസിക്യൂഷന്‍ അനുവദിക്കേണ്ടതില്ലെന്ന് മന്ത്രിസഭാതീരുമാനം. ഒന്നാം പ്രതി മോഹനചന്ദ്രനെയും പത്താം പ്രതി ഫ്രാന്‍സിസിനെയും പ്രോസിക്യൂഷനില്‍നിന്ന് ഒഴിവാക്കി.

2009 മെയ് 7: തീരുമാനം ഗവര്‍ണറെ അറിയിച്ചു.

2009 മെയ് 8: വിവേചനാധികാരം പ്രയോഗിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് യു.ഡി.എഫ്. നേതാക്കളുടെ നിവേദനം.

2009 മെയ് 10: ഗവര്‍ണര്‍ ആവശ്യപ്പെട്ട കൂടുതല്‍ രേഖകള്‍ മുഖ്യമന്ത്രി കൈമാറി.

2009 മെയ് 11: ആവശ്യപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഗവര്‍ണറുടെ പത്രക്കുറിപ്പ്.

2009 മെയ് 13: നിയമോപദേശം ചോര്‍ന്നതിന് എ.ജി.യെ മന്ത്രിസഭായോഗത്തിലേക്ക് വിളിച്ചുവരുത്തണമെന്ന് മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. മന്ത്രിമാര്‍ അനുകൂലിച്ചില്ല.

2009 മെയ് 20: എ.ജി.യുടെ നിയമോപദേശത്തെപ്പറ്റി ഗവര്‍ണര്‍ സി.ബി.ഐ.യുടെ മറുപടി തേടി.

2009 ജൂണ്‍ 1: പിണറായിയ്ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് സി.ബി.ഐ.യുടെ മറുപടി.

2009 ജൂണ്‍ 7: പ്രോസിക്യൂഷന് ഗവര്‍ണറുടെ അനുമതി.

2009 ജല്‍വരി 21ന് മുന്‍മന്ത്രിയെ പ്രതി ചേര്‍ക്കാന്‍ സിബിഐ ഗവര്‍ണ്ണറുടെ അല്‍മതി തേടി

ജൂണ്‍ 7ന് പിണറായിയെ പ്രാസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണ്ണര്‍ അല്‍മതി നല്‍കി

ജൂണ്‍ 11ന് പിണറായി വിജയന്‍ ഉള്‍പ്പടെ ഒന്‍പത് പേരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

2012 ഡിസംബര്‍ 24ന് വിചാരണ ഉടന്‍ ആരംഭിക്കണമെന്ന പിണറായിയുടെ ഹര്‍ജി തിരുവനന്തപുരം സിബിഐ കോടതി തള്ളി. പിണറായി ഹൈക്കോടതിയെ സമീപിച്ചു

ജൂണ്‍ 18- വിചാരണ ഉടന്‍ ആരംഭിക്കാനും വിടുതല്‍ ഹര്‍ജികള്‍ ആദ്യം പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു

2013 നവംബര്‍ 5ന് തിരുവനന്തപുരം സിബിഐ കോടതി പിണറായിയെ കുറ്റവിമുക്തനാക്കി

2015: കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെ സിബിഐ റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു

2017 ആഗ്‌സ്ത് 23: കേസില്‍ പിണറായി വിജയന്‍ പ്രതിയല്ലെന്ന് കേസില്‍ ഹൈക്കോടതി വിധി പ്രസ്താവം. കെഎസ്ഇബി ഉദ്യോഗസ്ഥരായിരുന്ന കെ.വി. രാജഗോപാല്‍, കസ്തൂരിരംഗ അയ്യര്‍, ആര്‍. ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടേണ്ടിവരുമെന്നും കോടതി പ്രസ്താവിച്ചു. കേസില്‍ മോഹനചന്ദ്രന്‍, ഫ്രാന്‍സിസ് എന്നിവരെയും കോടതി വെറുതെവിട്ടു

Continue Reading

Latest News