KERALA
ആര് ജയിച്ചാലും മാണി: പാലായില്‍ നിന്ന് ആര് ജയിക്കും? പാലായില്‍ മായാതെ മാണി

വര്‍ഗീസ് ഡൊമിനിക്
പാലായില്‍ ആര് ജയിക്കും. മാണി സി കാപ്പനോ ജോസ് കെ മാണിയോ? ഇരുകൂട്ടരും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ആര് ജയിച്ചാലും അതൊരു ചരിത്രമാണ്. മാണി സി കാപ്പന് ജയിച്ചാല്‍ മാണി എന്ന പേര് വീണ്ടും വരും. ജോസ് കെ മാണി ജയിച്ചാല്‍ കെ.എം.മാണിയുടെ പേര് വരും. പാലായില്‍ മാണി നിലനില്‍ക്കുന്ന ചരിത്രമാണിത്. കെ.എം.മാണി മരിച്ചതിനെ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് ജയിച്ചതോടെ മാണി എന്ന പേര് നിലനിന്നിരുന്നു.ഇപ്പോള്‍ യുഡിഎഫിനു വേണ്ടി മാണി സി കാപ്പനും എല്‍ഡിഎഫിനു വേണ്ടി ജോസ് കെ മാണിയുമാണ് മത്സരിക്കുന്നത്.
പാലായില്‍ വിജയം 100 ശതമാനം ഉറപ്പെന്ന് ജോസ് കെ. മാണി പറഞ്ഞു. ഭൂരിപക്ഷം എത്ര എന്നു പറയുന്നില്ല. അതു ജനങ്ങള്‍ തീരുമാനിക്കും: ജോസ് പറഞ്ഞു. 15000 ല്‍ ഏറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നു കാപ്പന് പറഞ്ഞു. അപരനെ നിര്‍ത്തിയത് കേരള കോണ്‍ഗ്രസിന് (എം) ആത്മവിശ്വാസം ഇല്ലാത്തതു കൊണ്ടാണ് കാപ്പന് പറഞ്ഞു. പാലായില്‍ ജയിച്ച് എല്‍ഡിഎഫിന് ഭരണം ലഭിച്ചാല്‍ ജോസ് മന്ത്രിയാകും. പാലായില്‍ പരാജയപ്പെട്ടാല്‍ കേരള കോണ്‍ഗ്രസിന്റെ (എം) രാഷ്ട്രീയ നിലനില്‍പ്പിനും ഇളക്കം തട്ടും.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം, എല്‍ഡിഎഫ് സംഘടനാ ശേഷി ഉപയോഗിച്ചു നടത്തിയ അതിശക്തമായ പ്രചാരണം എന്നിവയാണ് ജോസിന്റെ ആത്മവിശ്വാസത്തിനു പിന്നില്‍. മണ്ഡലത്തില്‍ മനസ്സും ശരീരവും പൂര്‍ണമായി അര്‍പ്പിച്ചാണ് ജോസ് പ്രചാരണം നടത്തിയത്. യുഡിഎഫ് പിന്തുണ, എംഎല്‍എ എന്ന നിലയില്‍ ഒന്നര വര്‍ഷം കൊണ്ട് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനം, സ്വീകാര്യത എന്നിവയിലാണ് കാപ്പന്റെ പ്രതീക്ഷ. അപരന്റെ സാന്നിധ്യം, പരസ്പരം നടത്തിയ ആരോപണങ്ങള്‍, പാലാ നഗരസഭയിലെ അംഗങ്ങളുടെ കയ്യാങ്കളി എന്നിവ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.
-
KERALA7 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA7 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA7 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA7 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA7 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA7 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA7 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA7 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്