Connect with us
Malayali Express

Malayali Express

അയ്യപ്പന്‍കോവിലില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു

KERALA

അയ്യപ്പന്‍കോവിലില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു

Published

on

ഇടുക്കി: അവശ നിലയില്‍ കണ്ട യുവതിയായ വീട്ടമ്മയെ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിച്ചു. അയ്യപ്പന്‍കോവില്‍ പരപ്പ് കാരക്കാട്ട് ശരത്തിന്റെ ഭാര്യ ടിന്റു (36) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ജോലിക്കു പോയ ശരത് ഉച്ച ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് ടിന്റുവിനെ അവശ നിലയില്‍ കണ്ടത്. വായില്‍ നിന്നും നുരയും പതയും വന്നിരുന്നു. ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശരത്തിന്റെ അച്ചന്‍ വോട്ടു ചെയ്യാനും അമ്മ ഏലക്കാ എടുക്കാനും പോയിരിക്കുകയായിരുന്നു. ശരത്തിന്റെ സഹോദരിയുടെ മക്കള്‍ മുറ്റത്തു കളിക്കുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്നതാണോ എന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഉപ്പുതറ പോലീസ് അസ്വാഭാവികമായ മരണത്തിന് കേസ് എടുത്തു.

Continue Reading

Latest News