Connect with us
Malayali Express

Malayali Express

പതിനേഴുകാരന് ക്രൂര മര്‍ദനം:വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്കെതിരേ കേസ്

KERALA

പതിനേഴുകാരന് ക്രൂര മര്‍ദനം:വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്കെതിരേ കേസ്

Published

on

തൊടുപുഴ: പഞ്ചായത്ത് പ്രസിഡന്റിന്റെ മകന്റെ നേതൃത്വത്തില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്. പ്രതി ചേര്‍ക്കപ്പെട്ട മൂവരും പ്രായപൂര്‍ത്തിയാകാത്തവരാണ്.
കഴിഞ്ഞ മാര്‍ച്ച് 31 ന് ഇടവെട്ടി വനംഭാഗത്ത് വച്ചായിരുന്നു സംഭവം. മര്‍ദന ദൃശ്യം കൂടെയുള്ളവര്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സ്വകാര്യ സ്ഥാപനത്തില്‍ ഫുട്ബോള്‍ കളിക്കാന്‍ പോയ ചെലവായ 130 രൂപ നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം. തലയിലുള്‍പ്പെടെ ക്രൂരമായ മര്‍ദനമേറ്റ പതിനേഴുകാരന്‍ പേടി കാരണം ആദ്യം വീട്ടില്‍ പറഞ്ഞില്ല. പിന്നീട് അസഹീനമായ വേദന വന്നപ്പോഴാണ് വീട്ടില്‍ പറഞ്ഞതും വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയതും. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ മര്‍ദന ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തു. പ്രതികള്‍ക്ക് 16 വയസുണ്ട്. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതിയുണ്ട്.

Continue Reading

Latest News