Connect with us
Malayali Express

Malayali Express

തൊടുപുഴയില്‍ 16.5 കിലോ ആനക്കൊമ്പ് വനംവകുപ്പ് സംഘം പിടികൂടി

KERALA

തൊടുപുഴയില്‍ 16.5 കിലോ ആനക്കൊമ്പ് വനംവകുപ്പ് സംഘം പിടികൂടി

Published

on

പ്രതികളുടെ വിവരമടക്കമുള്ള കാര്യങ്ങള്‍ വനംവകുപ്പ് പുറത്ത് വിടുന്നില്ല

തൊടുപുഴ: വനംവകുപ്പ് തൊടുപുഴ ഫ്ളൈയിങ് സ്‌ക്വാഡ് സംഘം നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കെത്തിച്ച ആനക്കൊമ്പ് പിടികൂടി. തൊടുപുഴ സ്വദേശിയായ ആനക്കൊമ്പ് ഉടമയും വില്‍പ്പനക്ക് സഹായിച്ചവരുമടക്കം നാല് പേര്‍ പിടിയില്‍. 16.5 കിലോയോളം തൂക്കം വരുന്ന രണ്ട് കൊമ്പുകളാണ് നഗരത്തിന് സമീപത്ത് നിന്ന് ഇന്ന് വൈകിട്ട് പിടിച്ചെടുത്തത്. കേന്ദ്ര വൈല്‍ഡ് ലൈഫ് ബ്യൂറോയുടെ ഇന്റലിജന്‍സ് സംഘം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ചില്ല് കൂട്ടിലിട്ട് അലങ്കാരത്തിനായി സൂക്ഷിച്ച ആനക്കൊമ്പാണ് വീടിന്റെ ഇപ്പോഴത്തെ ഉടമ വില്‍ക്കാന്‍ ശ്രമിച്ചത്. ഇയാള്‍ ഇപ്പോള്‍ വാഴക്കുളത്ത് താമസിച്ച് വരികയാണെന്നാണ് വിവരം. വില്‍പ്പനക്കായി ഹൈറേഞ്ച് സ്വദേശികളുടെ സഹായവും തേടിയിരുന്നു. ഇവരും പിടിയിലായിട്ടുണ്ട്.
കൊമ്പിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. തൊടുപുഴ റേഞ്ച് ഓഫീസര്‍ക്ക് കൂടുതല്‍ പരിശോധനയ്ക്കായി പ്രതികളെയും ആനക്കൊമ്പും കൈമാറി. കൂടുതല്‍ പ്രതികളുണ്ടോ എന്നതും പരിശോധിച്ച് വരികയാണ്. അതേ സമയം പ്രതികളുടെ വിവരമടക്കമുള്ള കാര്യങ്ങള്‍ പുറത്ത് വിടാന്‍ വനംവകുപ്പ് തയാറായിട്ടില്ല. ഫെബ്രുവരി 17ന് നേര്യമംഗലത്ത് നിന്നും വില്‍പ്പനക്കെത്തിച്ച ആനക്കൊമ്പ് പിടികൂടിയിരുന്നു.

Continue Reading

Latest News