GULF
80 ശതമാനവും വാക്സിനെടുത്താല്‍ കോവിഡിെന്റ അന്ത്യത്തിന് തുടക്കമാകും

ദോഹ: രാജ്യത്തിെന്റ ജനസംഖ്യയില്‍ 70 മുതല്‍ 80 ശതമാനം വരെ പേര്‍ക്ക് വാക്സിന് ലഭിക്കുന്നതോടെ കോവിഡ്-19 മഹാമാരിയുടെ അന്ത്യത്തിന് തുടക്കമാകും. ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലമാനിയാണ് ഇക്കാര്യം പറഞ്ഞത്. അതുവരെ പൊതുജനങ്ങള്‍ കര്‍ശനമായും സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് കൊറോണ വൈറസില്‍ നിന്ന് സംരക്ഷണം ലഭിക്കാമെങ്കിലും അവര്‍ വൈറസിെന്റ വാഹകരായി മാറാന്‍ സാധ്യതയുണ്ട്. വൈറസിനെതിരായ എല്ലാ ആയുധങ്ങളും നാം നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം.
മാസ്ക് ധരിക്കുക, സാമൂഹിക ശാരീരിക അകലം പാലിക്കുക, കൈകള്‍ നിരന്തരമായി കഴുകുക എന്നിവയാണ് പ്രഥമമായി ഉപയോഗിക്കേണ്ട ആയുധങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ്-19 വാക്സിന് സ്വീകരിക്കുകയെന്നത് രണ്ടാമത്തെ ആയുധമാണ്. രോഗവ്യാപനം തടയുന്നതിനായി നാം എല്ലാ ആയുധങ്ങളും പ്രയോഗിക്കണം. അല്‍ റയ്യാന്‍ ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗവ്യാപനം പരിമിതപ്പെടുത്തുന്നതിന് ജനസംഖ്യയുടെ 80 ശതമാനത്തോളം ആളുകളെങ്കിലും വാക്സിന് സ്വീകരിക്കേണ്ടതുണ്ട്. സമൂഹത്തിലെ വാക്സിനേഷന് പ്രക്രിയ ഈ നിരക്കില്‍ എത്തുന്നതുവരെ എല്ലാവരും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ ഒരിക്കലും വീഴ്ച വരുത്തരുത്. ഇതുവരെ 934843 ഡോസ് കോവിഡ് വാക്സിനാണ് ആകെ നല്‍കിയിരിക്കുന്നത്.
-
KERALA8 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA8 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA8 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA8 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA8 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA8 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA8 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA8 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്