Connect with us
Malayali Express

Malayali Express

കൂടുതല്‍ വാക്സിനുകള്‍ അംഗീകാരത്തിനായി രാജ്യത്ത് എത്തിയതായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി

GULF

കൂടുതല്‍ വാക്സിനുകള്‍ അംഗീകാരത്തിനായി രാജ്യത്ത് എത്തിയതായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി

Published

on

റിയാദ് : പരിശോധനകള്‍ക്കും അംഗീകാരത്തിനുമായി കൂടുതല്‍ വാക്സിനുകള്‍ രാജ്യത്ത് എത്തിയിട്ടുണ്ടെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്‌എഫ്ഡിഎ) അറിയിച്ചു. 21 ദിവസത്തില്‍ കുറയാതെയും 42 ദിവസത്തില്‍ കൂടാതെയും രണ്ടു ഡോസുകളും ഉപയോഗിക്കാന്‍ കഴിയുക എന്നതാണ് രാജ്യത്ത് വാക്സിനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്റെ അടിസ്ഥാനമെന്ന് അതോറിറ്റി അറിയിച്ചു.

നിലവില്‍ ഫൈസര്‍ വാക്സിന്‍, ഓക്സ്ഫോര്‍ഡ് ആസ്ട്ര സെനിക്ക എന്നീ മരുന്നുകള്‍ ആണ് സൗദിയില്‍ അംഗീകരിച്ചിട്ടുള്ളത്. രാജ്യത്ത് ഇതുവരെ 5 ദശലക്ഷത്തിലധികം ആളുകള്‍ വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. എല്ലാ പ്രദേശങ്ങളിലുമായി 500 ലധികം വാക്സിന്‍ കേന്ദ്രങ്ങള്‍ ആണ് നിലവില്‍ പ്രവര്‍ത്തിച്ച്‌ വരുന്നത്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News