INDIA
2021ലെ ഫോബ്സ് പട്ടികയിൽ മുകേഷ് അംബാനി ഒന്നാമത്

മുംബൈ: ഫോബ്സിന്റെ സമ്ബന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാര്‍ മുകേഷ് അംബാനിയ്ക്ക്. 84.5 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിയും രണ്ടാം സ്ഥാനത്തെത്തി. ഫോബ്സിന്റെ കണക്കനുസരിച്ച്, ശതകോടീശ്വരന്മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 102 ല്‍ നിന്ന് 140 ആയി ഉയര്‍ന്നിട്ടുണ്ട്.
2021 ഓടുകൂടി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നെറ്റ് ഡെബ്റ്റ് പൂജ്യത്തിലെത്തിക്കുന്നതിനായി ലക്ഷ്യമിട്ട് കോവിഡ് കാലത്തിന്റെ ഇടയിലും വിവിധ പദ്ധതി ശൃംഖലകളില്‍ നിന്നായി 35 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കുന്നതിനുള്ള അംബാനിയുടെ പരിശ്രമം ഫലം കണ്ടിരുന്നു.
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനായ അദാനിയും പല മേഖലകളിലേക്കായി തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ എയര്‍പോര്‍ട്ട് മാനേജ്മെന്റിലും ഓപ്പറേഷന് ബിസിനസ്സിലും മുന്നിലുള്ളത് അദാനി ഗ്രൂപ്പാണ്. 50.5 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ മൊത്തം ആസ്തി.
ഫോബ്സിന്റെ പട്ടിക പ്രകാരം ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നന് എച്ച്സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ ആണ്. 23.5 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് 9.9 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള എച്ച്സിഎല്‍ ടെക്നോളജീസിന്റെ ചെയര്മാന് സ്ഥാനമൈാഴിഞ്ഞത്. അദ്ദേഹത്തിന്റെ മകള്‍ റോഷ്നി നാടാര്‍ മല്‍ഹോത്രയാണ് എച്ച്സിഎല്‍ ടെക്നോളജീസിന്റെ പുതിയ ചെയര്മാന്.
അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ സ്ഥാപകന്‍ രാധാകൃഷ്ണന് ദമാനി (16.5 ബില്യണ്‍ ഡോളര്‍), കൊഡാക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊഡാക് (15.9 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ഫോബ്സിന്റെ പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്തുള്ളത്.

കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ

മഹാരാഷ്ട്രയില്‍ നിന്നുള്ളവരുടെ ആര്‍ടിപിസിആര്‍ ഫലം പരിശോധിച്ചില്ല: നാല് വിമാന കമ്പനികള്‍ക്കെതിരെ നടപടിയെടുത്ത് ഡല്‍ഹി

ചുരുക്കി പറഞ്ഞാല്‍ മോദി രക്ഷിക്കണം, പരത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട് ; കെജ്രിവാളിന്റെ കത്തിനെ പരിഹസിച്ച് കങ്കണ
-
KERALA8 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA8 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA8 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA8 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA8 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA8 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA8 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA8 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്