INDIA
വാഹനത്തില്‍ ഒറ്റയ്ക്കാണെങ്കിലും മാസ്ക് നിര്‍ബന്ധം: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ വാഹനത്തില്‍ ഒരാള്‍ മാത്രമേ ഉള്ളുവെങ്കിലും മാസ്ക് നിര്‍ബന്ധമായി വയ്ക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. സ്വകാര്യ വാഹനം ഒറ്റയ്ക്ക് ഓടിക്കുമ്പോഴും മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ പിഴ ചുമത്താനുള്ള ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിട്ട് ഹര്‍ജി തള്ളിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം.
കോവിഡില്‍ നിന്ന് സംരക്ഷണം നല്കുന്ന കവചമാണ് മാസ്ക് എന്ന് ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. മാസ്ക് ധരിക്കുന്നയാളെയും ചുറ്റുമുള്ള ആളുകളെയും ഇത് കോവിഡില്‍ നിന്ന് സംരക്ഷിക്കും. വിദഗ്ധരും രാജ്യാന്തര സംഘടനകളും മാസ്ക് ധരിക്കാനാണ് നിര്‍ദേശിക്കുന്നത്. മഹാമാരി സൃഷ്ടിച്ച വെല്ലുവിളി വലുതാണ്. വാക്സിന് സ്വീകരിച്ചോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ല. എല്ലാവരും മാസ്ക് ധരിക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് നിര്‍ദേശിച്ചു.
സ്വകാര്യ വാഹനം ഒറ്റയ്ക്ക് ഓടിക്കുമ്പോള്‍ കൂടി മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ വിവിധ ഭാഗങ്ങളില്‍ പിഴ ചുമത്തുന്നതിനെ ചോദ്യം ചെയ്ത് നിരവധിപേരാണ് കോടതിയെ സമീപിച്ചത്. വാദത്തിനിടെ, വാഹനത്തില്‍ ഒറ്റയ്ക്കാണെങ്കില്‍ കൂടി മാസ്ക് ധരിക്കണമെന്ന തരത്തില്‍ നിര്‍ദേശം ഒന്നും നല്‍കിയിട്ടില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. കൂടാതെ ആരോഗ്യം സംസ്ഥാന വിഷയമാണെന്നും കേന്ദ്രം ധരിപ്പിച്ചു. വാഹനം ഓടിക്കുമ്പോഴും മാസ്ക് ധരിക്കണമെന്ന് നിര്‍ദേശിക്കുന്ന ഉത്തരവ് കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഇറക്കിയിരുന്നു. ഇത് ഇപ്പോഴും പ്രാബല്യത്തില്‍ ഉണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.

കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ

മഹാരാഷ്ട്രയില്‍ നിന്നുള്ളവരുടെ ആര്‍ടിപിസിആര്‍ ഫലം പരിശോധിച്ചില്ല: നാല് വിമാന കമ്പനികള്‍ക്കെതിരെ നടപടിയെടുത്ത് ഡല്‍ഹി

ചുരുക്കി പറഞ്ഞാല്‍ മോദി രക്ഷിക്കണം, പരത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട് ; കെജ്രിവാളിന്റെ കത്തിനെ പരിഹസിച്ച് കങ്കണ
-
KERALA8 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA8 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA8 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA8 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA8 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA8 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA8 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA8 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്