Connect with us
Malayali Express

Malayali Express

മുല്ലപ്പള്ളിക്ക് ആശങ്ക: പിണറായി ചതിച്ചു; മഞ്ചേശ്വരത്ത് ഇക്കുറി താമര വിരിയുമോ?

KERALA

മുല്ലപ്പള്ളിക്ക് ആശങ്ക: പിണറായി ചതിച്ചു; മഞ്ചേശ്വരത്ത് ഇക്കുറി താമര വിരിയുമോ?

Published

on

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 89 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ തോറ്റത്. ഇക്കുറി വിജയിക്കാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും കെ സുരേന്ദ്രന്‍ ചെയ്തിരുന്നു. ഇത് ഫലപ്രാപ്തിയില്‍ എത്തുമോ എന്ന കാര്യമാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. വോട്ടെടുപ്പു കഴിഞ്ഞതോടെ കെ സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ മറുവശത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ഇക്കാര്യം മുല്ലപ്പള്ളി തുറന്നു പറഞ്ഞതോടെ മണ്ഡലത്തില്‍ അട്ടിമറി ഉണ്ടാകുമോ എന്നതാണ് ആശങ്ക.

കെപിസിസി അധ്യക്ഷന്റെ തുറന്നു പറച്ചില്‍ യുഡിഎഫ് കേന്ദ്രങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. മണ്ഡലത്തിലെ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നതാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. കെ സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായിയാണെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിംലീഗിലെ അഷറഫാണ് ഇവിടെ സ്ഥാനാര്‍ത്ഥി. ലീഗ് സ്ഥാനാര്‍ത്ഥിയോട് മണ്ഡലത്തില്‍ ഉള്ളില്‍ നിന്നും തന്നെ എതിര്‍പ്പുകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇടതു സ്ഥാനാര്‍ത്ഥിയായി വി വി രമേശും മത്സരിക്കുന്നുണ്ട്.

ഇവിടെ മുല്ലപ്പള്ളി ആശങ്ക രേഖപ്പെടുത്തുമ്പോള്‍ എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ആത്മവിശ്വാസത്തിലാണ്. മുല്ലപ്പള്ളി പറഞ്ഞ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. അതേസമയം മഞ്ചേശ്വരത്ത് നല്ല മാര്‍ജിനില്‍ ജയിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷയെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. സ്ത്രീ വോട്ടര്‍മാര്‍ വലിയ തോതിലെത്തി വോട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ ചതിയിലൂടെ 89 വോട്ടിന് ഞങ്ങളെ തോല്‍പ്പിച്ചതിനെതിരെ ജനങ്ങളിലുള്ള പ്രതിഷേധം പലയിടത്തും പ്രകടമായി.

മഞ്ചേശ്വരത്തുണ്ടായ റെക്കോര്‍ഡ് പോളിങ് ബിജെപിക്ക് അനുകൂലമായി വരും. ബൂത്തുകളിലേക്ക് എത്തിയ സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ധന ശുഭസൂചനയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. നേമം അടക്കം തിരുവനന്തപുരത്തെ ഏഴോളം സീറ്റുകളില്‍ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

സുരേന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ: മഞ്ചേശ്വരത്ത് നല്ല മാര്‍ജിനില്‍ ജയിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ. സ്ത്രീ വോട്ടര്‍മാര്‍ വലിയ തോതിലെത്തി വോട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ ചതിയിലൂടെ 89 വോട്ടിന് ഞങ്ങളെ തോല്‍പ്പിച്ചതിനെതിരെ ജനങ്ങളിലുള്ള പ്രതിഷേധം പലയിടത്തും പ്രകടമായി. പിന്നെ മോദി സര്‍ക്കാരിനുള്ള പിന്തുണയും സമീപസ്ഥലമായമംഗലാപരുത്ത് ഇക്കാലയളവിലുണ്ടായ വികസനവും വോട്ടര്‍മാരെ സ്വാധീനിക്കും.

മുസ്ലിം ലീഗ് മേഖലകളേക്കാള്‍ കൂടുതല്‍ പോളിങ് നടന്നത് ബിജെപി കേന്ദ്രങ്ങളിലാണ്. ചിലയിടത്ത് ക്രോസ്സ് വോട്ടിങ് നടന്നെങ്കിലും അതിനെ മറികടക്കാനാവും എന്നാണ് ഗ്രൌണ്ട് റിപ്പോര്‍ട്ട്. നേമം നല്ല ഭൂരിപക്ഷത്തില്‍ ബിജെപിക്ക് ജയിക്കും ഇതോടൊപ്പം തിരുവനന്തപുരത്തെ മറ്റു മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരം ജയിച്ച് ബിജെപി കുതിക്കും. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, കാട്ടാക്കട മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കുന്ന സ്ഥിതിയാണുള്ളത്.
ശക്തമായ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയയത്. 76.81 ആണ് ഒടുവിലത്തെ കണക്കനുസരിച്ച് വോട്ടിങ് ശതമാനം. ഉയര്‍ന്ന വോട്ടിങ് ശതമാനം പ്രവചനങ്ങളും കണക്ക് കൂട്ടലുകളുമെല്ലാം തെറ്റിക്കുന്നതാണെന്നാണ് മൂന്ന് മുന്നണികളുടേയും വിലയിരുത്തല്‍. ഇതിന് മുമ്പ് മഞ്ചേശ്വരത്ത് ഏറ്റവും ഉയര്‍ന്ന പോളിങ് ഉണ്ടായത് 2016 ലാണ്. 76.31 % വോട്ടിങ് ശതമാനമുണ്ടായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ തോറ്റത് 89 വോട്ടുകള്‍ക്ക് മാത്രമായിരുന്നു.

അതേ കെ സുരേന്ദ്രന്‍ വീണ്ടും മത്സരിക്കാനെത്തിയപ്പോള്‍ സമാന നിലയിലേക്കുയര്‍ന്ന് വോട്ടിങ് ശതമാനം. ഇന്നലെ നേരത്തെ ക്യൂവിലുണ്ടായിരുന്ന 8 പേരെ 6 മണിക്ക് ശേഷം പ്രിസൈഡിഗ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയുമായി കന്യാലയിലെ ബൂത്തില്‍ കെ.സുരേന്ദ്രന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

Continue Reading

Latest News